---
title: "34 വർഷം കൂത്ത്പറമ്പ് - പാനൂർ - പൊയിലൂർ  റൂട്ടിൽ ബസ് ഡ്രൈവർ ; മൊകേരിയിലെ പി.ജയദേവന് ഇന്ന്  പൊയിലൂരിൻ്റെ സ്നേഹാദരം"
english_title: "34 years bus driver on Koothparamp-Panoor-Poilur route;Poilur's love to P. Jayadevan of Mokeri today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/105879/34-years-bus-driver-on-koothparamp-panoor-poilur-routepoilurs-love-to-p-jayadevan-of-mokeri-today"
published_at: "2023-03-29T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423d8b486bbd_Untitled-1_copy.jpg"
keywords: []
---

# 34 വർഷം കൂത്ത്പറമ്പ് - പാനൂർ - പൊയിലൂർ  റൂട്ടിൽ ബസ് ഡ്രൈവർ ; മൊകേരിയിലെ പി.ജയദേവന് ഇന്ന്  പൊയിലൂരിൻ്റെ സ്നേഹാദരം

> **Lead Summary:** **പാനൂർ: ** കഴിഞ്ഞ 34 വർഷമായി കൂത്തുപറമ്പ് -പൊയിലൂർ റൂട്ടിലോടുന്ന ജ്യോതി ബസ്സിലെ ഡ്രൈവറാണ് ജയദേവൻ. 34 വർഷം സുരക്ഷിതമായും, കൃത്യമായും യാത്രക്കാരെ ലക്ഷ്യസ്ഥാനത്തിലെത്തിച്ച്, ഡ്രൈവിംഗ് മേഖലയിൽ തന്റെതായ അടയാളപ്പെടു ത്തൽ നടത്തിയ വ്യക്തി. സ്നേഹത്തോടെയുള്ള പെരുമാറ്റത്തിലൂടെ യാത്രക്കാരുടെ മനം കവർന്ന ജ്യോതി ബസ്സ് ഡ്രൈവർ മൊകേരി വള്ളങ്ങാട് സ്വദേശി പി.ജയദേവന് പൊയിലൂർ മഠം സ്റ്റോപ്പിന്റെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 7 മണിക്ക് നാടി ന്റെ സ്നേഹാദരം അർപ്പിക്കും.

## Article Content

**പാനൂർ: ** കഴിഞ്ഞ 34 വർഷമായി കൂത്തുപറമ്പ് -പൊയിലൂർ റൂട്ടിലോടുന്ന ജ്യോതി ബസ്സിലെ ഡ്രൈവറാണ് ജയദേവൻ. 34 വർഷം സുരക്ഷിതമായും, കൃത്യമായും യാത്രക്കാരെ ലക്ഷ്യസ്ഥാനത്തിലെത്തിച്ച്, ഡ്രൈവിംഗ് മേഖലയിൽ തന്റെതായ അടയാളപ്പെടു ത്തൽ നടത്തിയ വ്യക്തി. സ്നേഹത്തോടെയുള്ള പെരുമാറ്റത്തിലൂടെ യാത്രക്കാരുടെ മനം കവർന്ന ജ്യോതി ബസ്സ് ഡ്രൈവർ മൊകേരി വള്ളങ്ങാട് സ്വദേശി പി.ജയദേവന് പൊയിലൂർ മഠം സ്റ്റോപ്പിന്റെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 7 മണിക്ക് നാടി ന്റെ സ്നേഹാദരം അർപ്പിക്കും.

ഒരേ റൂട്ടിൽ,ഒരേ ബസ്സിൽ 34 വർഷം ഡ്രൈവറായി സേവനമനുഷ്ടിക്കുക എന്നത് ജയദേവൻ്റെ ജോലിയോടുള്ള ആത്മാർത്ഥതയും, പ്രതിബദ്ധതയും വ്യക്തമാക്കുന്നു. സ്നേഹാദര ചടങ്ങിൽ സാമൂഹ്യ - രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ജയദേവന്റെ സഹോദര ങ്ങളും ഡ്രൈവിംഗ് ജോലി ചെയ്യുന്ന വരാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/105879/34-years-bus-driver-on-koothparamp-panoor-poilur-routepoilurs-love-to-p-jayadevan-of-mokeri-today)