---
title: "കസ്തൂരിയുമായി കാറിൽ ;  പെരിങ്ങത്തൂർ സ്വദേശിയടക്കം മൂന്നുപേർ വനം വിജിലൻസിൻ്റെ പിടിയിൽ"
english_title: "In the car with musk;Three people, including a native of Peringathur, have been caught by the forest vigilance"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/105868/in-the-car-with-muskthree-people-including-a-native-of-peringathur-have-been-caught-by-the-forest-vigilance"
published_at: "2023-03-29T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423cd8fc3f16_Untitled-1_copy.jpg"
keywords: []
---

# കസ്തൂരിയുമായി കാറിൽ ;  പെരിങ്ങത്തൂർ സ്വദേശിയടക്കം മൂന്നുപേർ വനം വിജിലൻസിൻ്റെ പിടിയിൽ

> **Lead Summary:** തലശ്ശേരി: കാറിൽ കടത്തുകയായിരുന്ന കസ്തൂരിയുമായി മൂന്നുപേർ വനം വിജിലൻസ് വിഭാഗത്തിന്റെ പിടിയിൽ. പന്തീരാങ്കാവ് കണ്ടഞ്ചേരി എം.എം. അബ്ദുൾ സലാം, തലശ്ശേരി പെരിങ്ങത്തൂർ സ്വദേശി ഹാരിസ് പുതിയവീട്ടിൽ, കുരുവട്ടൂർ സ്വദേശി മുസ്തഫ എന്നിവരാണ് പിടിയിലായത്.കോഴിക്കോട് കോട്ടൂളിയിൽ പ്രതികൾ സഞ്ചരിച്ച വാഹനം പിന്തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.

## Article Content

തലശ്ശേരി: കാറിൽ കടത്തുകയായിരുന്ന കസ്തൂരിയുമായി മൂന്നുപേർ വനം വിജിലൻസ് വിഭാഗത്തിന്റെ പിടിയിൽ. പന്തീരാങ്കാവ് കണ്ടഞ്ചേരി എം.എം. അബ്ദുൾ സലാം, തലശ്ശേരി പെരിങ്ങത്തൂർ സ്വദേശി ഹാരിസ് പുതിയവീട്ടിൽ, കുരുവട്ടൂർ സ്വദേശി മുസ്തഫ എന്നിവരാണ് പിടിയിലായത്.കോഴിക്കോട് കോട്ടൂളിയിൽ പ്രതികൾ സഞ്ചരിച്ച വാഹനം പിന്തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.

വന്യജീവി സംരക്ഷണനിയമം 1972 ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു വരുന്ന കസ്തൂരി മാനിനെ വേട്ടയാടി കൊന്നാണ് കസ്തൂരി ശേഖരിക്കുന്നത്. ഇത് മൂന്നുവർഷം മുതൽ എട്ടുവർഷംവരെ തടവ് ലഭിക്കുന്ന കുറ്റകൃത്യമാണ്. കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് റെയ്‌ഞ്ച് ഓഫീസർ പി. പ്രഭാകരന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ എ. എബിൻ, സെക്‌ഷൻ ഫോറസ്റ്റ്‌ ഓഫീസർമാരായ ജഗദീഷ് കുമാർ, എം. വബീഷ്, ബീറ്റ് ഫോറസ്റ്റ്‌ ഓഫീസർമാരായ എ. ആസിഫ്, സി. മുഹമ്മദ്‌ അസ്‌ലം, ശ്രീലേഷ് കുമാർ, കെ.വി. ശ്രീനാഥ്, ഡ്രൈവർ പ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

കേസ് തുടർ നടപടികൾക്കായി താമരശ്ശേരി റെയ്‌ഞ്ച് ഓഫീസിലേക്ക് കൈമാറും. കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് റെയ്‌ഞ്ച് ഓഫീസറും ഫോറസ്റ്റ്‌ ഇന്റലിജൻസ് വിഭാഗവും താമരശ്ശേരി റെയ്‌ഞ്ച് സ്റ്റാഫും സംയുക്തമായാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/105868/in-the-car-with-muskthree-people-including-a-native-of-peringathur-have-been-caught-by-the-forest-vigilance)