---
title: "തലശേരിയിൽ മരചില്ല് തട്ടി ബസ് യാത്രക്കാരന് പരിക്കേറ്റ സംഭവം ; മരച്ചില്ലകൾ മുറിച്ച് നീക്കാനാരംഭിച്ചു."
english_title: "A bus passenger was injured by a wooden chip in Thalassery;The tree branches were cut and moved."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/105856/a-bus-passenger-was-injured-by-a-wooden-chip-in-thalasserythe-tree-branches-were-cut-and-moved"
published_at: "2023-03-29T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423c146ae225_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ മരചില്ല് തട്ടി ബസ് യാത്രക്കാരന് പരിക്കേറ്റ സംഭവം ; മരച്ചില്ലകൾ മുറിച്ച് നീക്കാനാരംഭിച്ചു.

> **Lead Summary:** തലശേരി: തലശ്ശേരി പഴയ ബസ് സ്റ്റാൻ ഡിൽ ബി.ഇ.എം.പി. ഹൈസ്കൂളി നുമുന്നിൽ തണൽമരത്തിന്റെ ചില്ലകൾ റോഡിലേക്ക് തള്ളിനിൽ ക്കുന്നത് ബസ് യാത്രക്കാർക്ക് ഭീഷണിയായതോടെ മുറിച്ച് നീക്കാനാരംഭിച്ചു. ബസിൽ സീറ്റിലിരുന്ന് യാത്രചെയ്യുന്നവ രുടെ ദേഹത്ത് തട്ടുന്ന തരത്തിലാണ് മരച്ചില്ലകളുണ്ടായിരുന്നത്.

## Article Content

തലശേരി: തലശ്ശേരി പഴയ ബസ് സ്റ്റാൻ ഡിൽ ബി.ഇ.എം.പി. ഹൈസ്കൂളി നുമുന്നിൽ തണൽമരത്തിന്റെ ചില്ലകൾ റോഡിലേക്ക് തള്ളിനിൽ ക്കുന്നത് ബസ് യാത്രക്കാർക്ക് ഭീഷണിയായതോടെ മുറിച്ച് നീക്കാനാരംഭിച്ചു. ബസിൽ സീറ്റിലിരുന്ന് യാത്രചെയ്യുന്നവ രുടെ ദേഹത്ത് തട്ടുന്ന തരത്തിലാണ് മരച്ചില്ലകളുണ്ടായിരുന്നത്.

മരച്ചില്ല തട്ടി കഴിഞ്ഞദിവസം ബസ് യാത്രക്കാരനായ മമ്പറം ജാനകീ നിലയത്തിൽ കെ. രമേഷ്ബാബുവിനാണ് (58) പരിക്കേറ്റത്. നെറ്റിക്ക് പരിക്കേറ്റ രമേഷ്ബാബുവിനെ ബസ് ജീവ നക്കാരാണ് ആസ്പത്രിയിലെത്തിച്ചത്. ഇതോടെയാണ് മരച്ചില്ലകൾ മുറിച്ചുനീക്കാനുള്ള നടപടി നഗരസഭ സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/105856/a-bus-passenger-was-injured-by-a-wooden-chip-in-thalasserythe-tree-branches-were-cut-and-moved)