---
title: "സിപിഎമ്മിനെതിരെ സി.ഒ.ടി നസീർ ; പാർട്ടിയെ അംഗീകരിക്കാത്തവരെ വേട്ടയാടുകയെന്നത് സിപിഎമ്മിൻ്റെ രീതി"
english_title: "COT Nazir against CPM;It is CPM's method to hunt down those who do not accept the party"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/105817/cot-nazir-against-cpmit-is-cpms-method-to-hunt-down-those-who-do-not-accept-the-party"
published_at: "2023-03-28T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64230211cbe74_Untitled-1_copy.jpg"
keywords: []
---

# സിപിഎമ്മിനെതിരെ സി.ഒ.ടി നസീർ ; പാർട്ടിയെ അംഗീകരിക്കാത്തവരെ വേട്ടയാടുകയെന്നത് സിപിഎമ്മിൻ്റെ രീതി

> **Lead Summary:** തലശേരി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി യതിന് പിന്നാലെ സി.പി.എമ്മി നെതിരെ സി.ഒ.ടി.നസീർ. പാർട്ടിയെ അംഗീകരിക്കാത്തവരെ വേട്ടയാടുകയെന്നത് സി.പി.എം രീതി യാണെന്നും താൻ ആ പാർട്ടിയിൽ ആയിരുന്നെങ്കിൽ ശിക്ഷിക്കപ്പെടി ല്ലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

## Article Content

തലശേരി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി യതിന് പിന്നാലെ സി.പി.എമ്മി നെതിരെ സി.ഒ.ടി.നസീർ. പാർട്ടിയെ അംഗീകരിക്കാത്തവരെ വേട്ടയാടുകയെന്നത് സി.പി.എം രീതി യാണെന്നും താൻ ആ പാർട്ടിയിൽ ആയിരുന്നെങ്കിൽ ശിക്ഷിക്കപ്പെടി ല്ലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഈ വിധി രാഷ്ട്രീയത്തിൽ സജീവ മാകാനുള്ള ഊർജമാണെന്നും നസീർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിൽ 80 ആം പ്രതിയാണ് നസീർ. ഉമ്മൻ ചാണ്ടിയെ ആക്രമിച്ചതിലല്ല പൊതുമുതൽ നശിപ്പിച്ചതിലാണ് ശിക്ഷ ലഭിച്ചത്. ഉമ്മൻചാണ്ടിയെ നേരിട്ട് കണ്ടിരുന്നു. അദ്ദേഹത്തിന് തന്റെ നിരപരാധിത്വംബോധ്യപ്പെട്ടതാണെന്നും നസീർ പറഞ്ഞു.

തലശേരി നഗരസഭാ കൗൺസിലറായിരുന്ന സി.ഒ.ടി നസീർ പിന്നീട് സി.പി.എം വിട്ടിരുന്നു. ഇതി ന് ശേഷം ഉമ്മൻ ചാണ്ടി കണ്ണൂരിലെത്തിയപ്പോൾ ചെന്നുകണ്ട് പരസ്യമായി മാപ്പു പറഞ്ഞതും വാർത്താ പ്രാധാന്യം നേടിയതാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പ്പോൾ സി.ഒ.ടി നസീറിന് നേരെ ആക്രമണമുണ്ടായി. സംഭവത്തിൽ ഇപ്പോഴത്തെ സ്പീക്കർ എ.എൻ .ഷംസീർ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണം ഉയർന്നതാണ്. 2016 ലാണ് സി.ഒ.ടി സി.പി.എം വിട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/105817/cot-nazir-against-cpmit-is-cpms-method-to-hunt-down-those-who-do-not-accept-the-party)