---
title: "കോപ്പാലത്തെ മയക്കുമരുന്നു വേട്ട ; ഗ്യാങ്ങ് ലീഡർ ടെമ്പിൾ ഗേറ്റിലെ  ഫാത്തിമ  ഹബീബ, എക്സൈസിൻ്റെ  അന്വേഷണം കൂടുതൽ പേരിലേക്ക്."
english_title: "Drug hunt in Kopalam;Gang leader Fatima Habiba of Temple Gate, Excise's investigation leads to more names."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/105765/drug-hunt-in-kopalamgang-leader-fatima-habiba-of-temple-gate-excises-investigation-leads-to-more-names"
published_at: "2023-03-28T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422bb7934eea_Untitled-1_copy.jpg"
keywords: []
---

# കോപ്പാലത്തെ മയക്കുമരുന്നു വേട്ട ; ഗ്യാങ്ങ് ലീഡർ ടെമ്പിൾ ഗേറ്റിലെ  ഫാത്തിമ  ഹബീബ, എക്സൈസിൻ്റെ  അന്വേഷണം കൂടുതൽ പേരിലേക്ക്.

> **Lead Summary:** കോപ്പലം : കോപ്പാലത്ത് വീട് വാടകയ്ക്കെടുത്ത് മയക്ക് മരുന്ന് ഇടപാട് നടത്തി വരവെ എക്സൈസ് സംഘത്തിൻ്റെ പിടിയിലായവരെ റിമാൻ്റ് ചെയ്തു. കൈക്കുഞ്ഞു ള്ള യുവതിയും സഹായികളായ മറ്റ് രണ്ട് യുവാക്കളുമാണ് ഇന്നലെ രാത്രി ഏഴരയോടെ കണ്ണൂർ സ്പെഷ്യൽ എക്സ് എൻഫോഴ്സ് മെൻറ് ആന്റ് ആന്റി നർക്കോ ട്ടിക് സ്ക്വാഡ് നടത്തിയ മി ന്നൽ റെയ്ഡിൽ പിടിയിലായത്.

## Article Content

കോപ്പലം : കോപ്പാലത്ത് വീട് വാടകയ്ക്കെടുത്ത് മയക്ക് മരുന്ന് ഇടപാട് നടത്തി വരവെ എക്സൈസ് സംഘത്തിൻ്റെ പിടിയിലായവരെ റിമാൻ്റ് ചെയ്തു. കൈക്കുഞ്ഞു ള്ള യുവതിയും സഹായികളായ മറ്റ് രണ്ട് യുവാക്കളുമാണ് ഇന്നലെ രാത്രി ഏഴരയോടെ കണ്ണൂർ സ്പെഷ്യൽ എക്സ് എൻഫോഴ്സ് മെൻറ് ആന്റ് ആന്റി നർക്കോ ട്ടിക് സ്ക്വാഡ് നടത്തിയ മി ന്നൽ റെയ്ഡിൽ പിടിയിലായത്.

തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിനി കെ.പി.ഫാത്തിമ ഹബീബ, പെരളശ്ശേരി മൂന്ന് പെരിയയിലെ കെ.മിഥുൻ മനോജ് (24), കോട്ടയം മലബാറിലുള്ള പി.പി. റംഷാദ് (30) എന്നിവ രാണ് പിടിയിലായത്. യുവതി കൈക്കുഞ്ഞുമായി  അറസ്റ്റിലായ ഫാത്തിമ ഹബീബയാണ് ഗ്യാങ്ങ് ലീഡർ. കേസിൽ കൂടുതൽ പേർ കുടുങ്ങാനും സാധ്യതയുണ്ട്.. ഇവർ താമസിച്ച വീട്ടിൽ നിന്നും 2 കിലോ 700 ഗ്രാം കഞ്ചാവും, 24 ഗ്രാമോളം എം. ഡി. എം. എ.യും സ്വിഫ്റ്റ് കാറും ക സ്റ്റഡിയിലെടുത്തു.

ലഹരിമ രുന്ന് വാങ്ങാനെത്തിയ രണ്ട് പേർ പ്രദേശത്തുനിന്നും രക്ഷപ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. റെയിഡിനിടെ ഫാത്തിമ ഹബീബ എക്സൈസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി. ഉദ്യോഗസ്ഥരാണ് കഞ്ചാവ് കൊണ്ടു വച്ചതെന്ന വാദമുയർത്തിയെങ്കിലും ആരും ചെവിക്കൊണ്ടില്ല.

ഇതിനിടെ ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യാനും മുതിർന്നു. വനിതാ എക്സൈസ് ഓഫീസർ വി.കെ ഷൈന ഇടപെട്ടാണ് യുവതിയെ തടഞ്ഞുവച്ചത്. വിവരമറിഞ്ഞ് ന്യൂമാഹി പൊലീസും സ്ഥലത്തെത്തി. പ്രിവൻ്റീവ് ഓഫീസർമാരായ കെ.സി ഷിബു, അനിൽകുമാർ, സി. ഇ ഒ മാരായ ഷാൻ ടി.കെ, ആർ സ് വിഷ്ണു, വനിതാ സി.ഇ.ഒ വി.കെ ഷൈന, ഡ്രൈവർ ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/105765/drug-hunt-in-kopalamgang-leader-fatima-habiba-of-temple-gate-excises-investigation-leads-to-more-names)