---
title: "കോപ്പാലത്ത് വൻ കഞ്ചാവ് വേട്ട. 3 കിലോ കഞ്ചാവും, 20  ഗ്രാമോളം  MDMAയുമായി സ്ത്രീയടക്കം 3  പേർ പിടിയിൽ."
english_title: "Big ganja poaching in Kopalam.3 people, including a woman, were arrested with 3 kg of ganja and 20 grams of MDMA."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/105614/big-ganja-poaching-in-kopalam3-people-including-a-woman-were-arrested-with-3-kg-of-ganja-and-20-grams-of-mdma"
published_at: "2023-03-27T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421b2e0a976a_Untitled-2_copy.jpg"
keywords: []
---

# കോപ്പാലത്ത് വൻ കഞ്ചാവ് വേട്ട. 3 കിലോ കഞ്ചാവും, 20  ഗ്രാമോളം  MDMAയുമായി സ്ത്രീയടക്കം 3  പേർ പിടിയിൽ.

> **Lead Summary:** കോപ്പാലം : കണ്ണൂർ സ്പെഷ്യൽ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻ്റ് ആൻ്റി നർക്കോട്ടിക് സ്ക്വാഡ് ടീം നടത്തിയ മിന്നൽ റെയ്ഡിലാണ് കോപ്പാലത്തെ ഒരു വീട്ടിൽ നിന്നും ഇവ പിടികൂടിയത്. KL 58 AD 3210 സ്വിഫ്റ്റ് കാറും പിടികൂടി. വീട് വാടകക്ക് നൽകിയതാണ്. സ്ഥലത്തു നിന്നും 2 പേർ ഓടിയതായും സംശയമുണ്ട്.

## Article Content

കോപ്പാലം : കണ്ണൂർ സ്പെഷ്യൽ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻ്റ് ആൻ്റി നർക്കോട്ടിക് സ്ക്വാഡ് ടീം നടത്തിയ മിന്നൽ റെയ്ഡിലാണ് കോപ്പാലത്തെ ഒരു വീട്ടിൽ നിന്നും ഇവ പിടികൂടിയത്. KL 58 AD 3210 സ്വിഫ്റ്റ് കാറും പിടികൂടി. വീട് വാടകക്ക് നൽകിയതാണ്. സ്ഥലത്തു നിന്നും 2 പേർ ഓടിയതായും സംശയമുണ്ട്.

വീട്ടിൽ ഇപ്പോഴും റെയ്ഡ് തുടരുകയാണ്. മിഥുൻ, റംഷാദ് എന്നിവരാണ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനൻ, പ്രിവൻ്റീവ് ഓഫീസർമാരായ കെ.സി ഷിബു, അനിൽകുമാർ, സി. ഇ ഒ മാരായ ഷാൻ ടി.കെ, ആർ സ് വിഷ്ണു, വനിതാ സി.ഇ.ഒ വി.കെ ഷൈന, ഡ്രൈവർ ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. നിരവധിയാത്രക്കാർ തടിച്ചുകൂടിയതിനെ തുടർന്ന് സ്ഥലത്ത് വാഹന ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/105614/big-ganja-poaching-in-kopalam3-people-including-a-woman-were-arrested-with-3-kg-of-ganja-and-20-grams-of-mdma)