---
title: "നാളെ ചരക്ക് വാഹന പണിമുടക്ക്"
english_title: "Freight strike tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/105499/freight-strike-tomorrow"
published_at: "2023-03-27T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642132369820c_Untitled-1_copy.jpg"
keywords: []
---

# നാളെ ചരക്ക് വാഹന പണിമുടക്ക്

> **Lead Summary:** കണ്ണൂർ : മാർച്ച് 28 ന് സംസ്ഥാന വ്യാപകമായി ചരക്ക് വാഹന തൊഴിലാളികളും ഉടമകളും ആഹ്വാനം ചെയ്ത സംയുക്ത ചരക്ക് വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട് വർക്കേർസ് കണ്ണൂർ ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. വാഹനം സർവ്വീസ് നടത്തുന്നതിന്നിടയിൽ അന്യായമായി വിവിധ ഡിപ്പാർട്‌മെന്റുദ്യോഗസ്ഥർ വഴിയിൽ തടഞ്ഞ് അമിത പിഴ വസൂലാക്കുന്നത് നിർത്തുക ,

## Article Content

കണ്ണൂർ : മാർച്ച് 28 ന് സംസ്ഥാന വ്യാപകമായി ചരക്ക് വാഹന തൊഴിലാളികളും ഉടമകളും ആഹ്വാനം ചെയ്ത സംയുക്ത ചരക്ക് വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട് വർക്കേർസ് കണ്ണൂർ ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. വാഹനം സർവ്വീസ് നടത്തുന്നതിന്നിടയിൽ അന്യായമായി വിവിധ ഡിപ്പാർട്‌മെന്റുദ്യോഗസ്ഥർ വഴിയിൽ തടഞ്ഞ് അമിത പിഴ വസൂലാക്കുന്നത് നിർത്തുക ,

പോലീസ് റവന്യൂ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പീഡനം ഒഴിവാക്കുക, ഖനന കേന്ദ്രങ്ങളിൽ വെച്ച് തന്നെ വിവിധ ഇൻസ്പ ക്ഷൻ നടത്തുക ,എഫ്.സി.ഐ യിലെ ലോറിത്തൊഴിലാളി കളുടെ തൊഴിൽ സംരക്ഷിക്കുക, ടിപ്പർ ലോറികൾക്ക് ഏർപ്പെടുത്തിയ സമയ നിയന്ത്രണം ഒഴിവാക്കി ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് .

പണിമുടക്കിന് മുഴുവൻ നാട്ടുകാരുടെയും മോട്ടോർ തൊഴിലാളികളുടെയും പിന്തുണയുണ്ടാവണമെന്ന് കോൺഫെഡേഷൻ ഓഫ് ട്രാൻസ്പോർട് വർക്കേർസ് കണ്ണൂർ ജില്ലാ ചെയർമാൻ കാരായി രാജനും ജനറൽ കൺവീനർ കെ.ജയരാജനും പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/105499/freight-strike-tomorrow)