---
title: "താഴെ ചമ്പാട് കാർ നിയന്ത്രണം വിട്ട് മതിൽ തകർത്തു ; അപകടമൊഴിവായത് തലനാരിഴക്ക്"
english_title: "Below, the Champat car lost control and broke the wall;The accident occurred head-on"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/105368/below-the-champat-car-lost-control-and-broke-the-wallthe-accident-occurred-head-on"
published_at: "2023-03-26T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64202f38c8310_Untitled-1_copy.jpg"
keywords: []
---

# താഴെ ചമ്പാട് കാർ നിയന്ത്രണം വിട്ട് മതിൽ തകർത്തു ; അപകടമൊഴിവായത് തലനാരിഴക്ക്

> **Lead Summary:** ചമ്പാട്: താഴെ ചമ്പാട് ചോതാവൂർ സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. പാനൂരിലേക്ക് വരികയായിരുന്ന KL 58 S 250 നമ്പർ ഹോണ്ട സിറ്റി കാറാണ് അപകടത്തിൽ പെട്ടത്. 4.15 ഓടെയാണ് അപകടം നടന്നത്. കുന്നോത്ത് പറമ്പ് സ്വദേശിയുടെതാണ് കാർ. അപകടത്തിൽ ആർക്കും പരിക്കില്ല. റോഡിൽ ആളൊ, വാഹനങ്ങളൊ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

## Article Content

ചമ്പാട്: താഴെ ചമ്പാട് ചോതാവൂർ സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. പാനൂരിലേക്ക് വരികയായിരുന്ന KL 58 S 250 നമ്പർ ഹോണ്ട സിറ്റി കാറാണ് അപകടത്തിൽ പെട്ടത്. 4.15 ഓടെയാണ് അപകടം നടന്നത്. കുന്നോത്ത് പറമ്പ് സ്വദേശിയുടെതാണ് കാർ. അപകടത്തിൽ ആർക്കും പരിക്കില്ല. റോഡിൽ ആളൊ, വാഹനങ്ങളൊ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/105368/below-the-champat-car-lost-control-and-broke-the-wallthe-accident-occurred-head-on)