---
title: "സർക്കാരിനെതിരെ ജനകീയ  പ്രതിരോധത്തിന്  തുടക്കം കുറിച്ച് ജലപാതാ പ്രതിരോധ  സംയുക്ത സമരസമിതി ; കടവത്തൂരിൽ നിന്നാരംഭിച്ച  ജീവൻ രക്ഷാ യാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ ഉജ്വല വരവേൽപ്പ്"
english_title: "Jalapatha Defense Joint Strike Committee about the start of popular resistance against the government;The Jeevan Raksha Yatra, which started from Kadavathur, received a warm welcome at various centres"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/105089/jalapatha-defense-joint-strike-committee-about-the-start-of-popular-resistance-against-the-governmentthe-jeevan-raksha-yatra-which-started-from-kadavathur-received-a-warm-welcome-at-various-centres"
published_at: "2023-03-25T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641e965149d52_Untitled-1_copy.jpg"
keywords: []
---

# സർക്കാരിനെതിരെ ജനകീയ  പ്രതിരോധത്തിന്  തുടക്കം കുറിച്ച് ജലപാതാ പ്രതിരോധ  സംയുക്ത സമരസമിതി ; കടവത്തൂരിൽ നിന്നാരംഭിച്ച  ജീവൻ രക്ഷാ യാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ ഉജ്വല വരവേൽപ്പ്

> **Lead Summary:**  പാനൂർ : മാഹി മുതൽ വളപട്ടണം വരെ കോടികൾ മുതൽ മുടക്കി മലബാർ ക്രൂയിസ് ടൂറിസം പദ്ധതിയെന്ന നിർദ്ദിഷ്ട ജലപാതയുടെ ഒന്നാം റീച്ചായ മാഹി മുതൽ ചാടാൽ പുഴവരെയുള്ള കൃത്രിമ ജലപാത നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജലപാത പ്രതിരോധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജീവൻ രക്ഷാ വാഹന പ്രചരണ യാത്രയ്ക്ക് തുടക്കമായി. കടവത്തൂരിൽ നിന്നാരംഭിച്ച യാത്രയിൽ നിരവധി ബൈക്കുകളും അണിനിരക്കുന്നുണ്ട്. പുല്ലൂക്കര, അണിയാരം, പൂക്കോം, പന്ന്യന്നൂർ, ചമ്പാട് പ്രദേശങ്ങളിലൂടെയാണ് ജലപാത കടന്നു പോകുന്നത്.

## Article Content

 പാനൂർ : മാഹി മുതൽ വളപട്ടണം വരെ കോടികൾ മുതൽ മുടക്കി മലബാർ ക്രൂയിസ് ടൂറിസം പദ്ധതിയെന്ന നിർദ്ദിഷ്ട ജലപാതയുടെ ഒന്നാം റീച്ചായ മാഹി മുതൽ ചാടാൽ പുഴവരെയുള്ള കൃത്രിമ ജലപാത നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജലപാത പ്രതിരോധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജീവൻ രക്ഷാ വാഹന പ്രചരണ യാത്രയ്ക്ക് തുടക്കമായി. കടവത്തൂരിൽ നിന്നാരംഭിച്ച യാത്രയിൽ നിരവധി ബൈക്കുകളും അണിനിരക്കുന്നുണ്ട്. പുല്ലൂക്കര, അണിയാരം, പൂക്കോം, പന്ന്യന്നൂർ, ചമ്പാട് പ്രദേശങ്ങളിലൂടെയാണ് ജലപാത കടന്നു പോകുന്നത്.

നിരവധി വീടുകളും, കടകളും പൊളിച്ചു നീക്കേണ്ടി വരും.ഒരു പ്രദേശം മുഴുവൻ കുടിവെളള ക്ഷാമത്തിനും ജല മലിനീകരണത്തിനും അത് വഴി കാർഷിക നാശത്തിലേക്കും നയിക്കുന്ന ജലപാതക്കെതിരെ ആരംഭിച്ച ജീവൻ രക്ഷായാത്ര തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ തങ്കമണി ഉദ്ഘാടനം ചെയ്തു.ഇ ടി കെ രമീഷ് അധ്യക്ഷനായി. പി. കൃഷ്ണൻ, ഗഫൂർ മൂലശേരി, കെ. കുമാരൻ എന്നിവർ സംസാരിച്ചു. കെ.പി ശശിധരൻ സ്വാഗതവും, ദിനേശൻ പച്ചോൾ നന്ദിയും പറഞ്ഞു.

കടവത്തൂർ മുതൽ പദ്ധതി പ്രദേശങ്ങളിലെ 18 സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഒരുക്കും. വൈകീട്ട് മീത്തലെ ചമ്പാട് ജാഥ സമാപിക്കും. ഇരുചക്ര വാഹനങ്ങളിൽ ഉൾപടെ 100 ൽപരം വാഹനങ്ങൾ മാർച്ചിനെ അനുഗമിക്കുന്നുണ്ട്. മീത്തലെ ചമ്പാട് വെച്ച് നടക്കുന്ന സമാപന സമ്മേ ളനം കൃത്രിമ ജലപാത പ്രതിരോധ ജനകീയ സമിതി കണ്ണൂർ, ജനറൽ സെക്രട്ടറി കെ.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ദിനേശൻ പച്ചോൾ ജാഥാ ലീഡറും, സന്തോഷ് ഒടക്കാത്ത് മാനേജറും, എൻ.പി മുകുന്ദൻ കോഡിനേറ്ററുമാണ്. ഞായറാഴ്ച വൈകീട്ട് 6 മണിക്ക് മേലെ പൂക്കോത്ത് കൃത്രിമ ജലപാതക്കെതിരെ നടക്കുന്ന സമരകാഹളം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ.ഡി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. തലശേരി നഗരസഭാ കൗൺസിലറും, കൃത്രിമജലപാത പ്രതിരോധ ജനകീയ സമിതി തലശേരി മേഖലാ കമ്മിറ്റി ചെയർമാനുമായ മിലി ചന്ദ്ര അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/105089/jalapatha-defense-joint-strike-committee-about-the-start-of-popular-resistance-against-the-governmentthe-jeevan-raksha-yatra-which-started-from-kadavathur-received-a-warm-welcome-at-various-centres)