---
title: "ചമ്പാടിന് വെളിച്ചമേകി അൽഹിക്മ"
english_title: "Al-Hikma is the light of the battle"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/104694/al-hikma-is-the-light-of-the-battle"
published_at: "2023-03-23T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bfaca1b020_Untitled-1_copy.jpg"
keywords: []
---

# ചമ്പാടിന് വെളിച്ചമേകി അൽഹിക്മ

> **Lead Summary:** പാനൂർ: ചമ്പാടും പരിസരങ്ങളിലും വെളിച്ചമേകി അൽ ഹിക്മയുടെ കർമ്മപദ്ധതി. പന്ന്യന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലേക്ക് സ്ട്രീറ്റ് ലൈറ്റുകൾ കൈമാറി. അൽ ഹിക്മ പ്രസി. പി.പി കാസിം സ്ട്രീറ്റ് ലൈറ്റുകൾ വർഡംഗം ഹഫ്സത്ത് ഇടവലത്തിന് കൈമാറി. വിസ്ഡം ഇസ്ലാമിക്ക് പാനൂർ മണ്ഡലം വനിതാ വിംഗ് സെക്രട്ടറി മുംതാസ് കൂരാറ, അൽ ഹിക്മ മദ്രസ സെക്രട്ടറി കെ.വി അസ്ലം, രണ്ടാം വാർഡ് കൺവീനർ നസീർ ഇടവലത്ത്, പദ്മജ ടീച്ചർ, സി ഡി എസ് അംഗം രജനി എന്നിവർ പങ്കെടുത്തു. വെള്ളവും വെളിച്ചവുമെത്തിക്കുകയെന്നത് അൽ ഹിക്മയുടെ കർമ്മ പദ്ധതിയാണെന്ന് പി.പി കാസിം പറഞ്ഞു.

## Article Content

പാനൂർ: ചമ്പാടും പരിസരങ്ങളിലും വെളിച്ചമേകി അൽ ഹിക്മയുടെ കർമ്മപദ്ധതി. പന്ന്യന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലേക്ക് സ്ട്രീറ്റ് ലൈറ്റുകൾ കൈമാറി. അൽ ഹിക്മ പ്രസി. പി.പി കാസിം സ്ട്രീറ്റ് ലൈറ്റുകൾ വർഡംഗം ഹഫ്സത്ത് ഇടവലത്തിന് കൈമാറി. വിസ്ഡം ഇസ്ലാമിക്ക് പാനൂർ മണ്ഡലം വനിതാ വിംഗ് സെക്രട്ടറി മുംതാസ് കൂരാറ, അൽ ഹിക്മ മദ്രസ സെക്രട്ടറി കെ.വി അസ്ലം, രണ്ടാം വാർഡ് കൺവീനർ നസീർ ഇടവലത്ത്, പദ്മജ ടീച്ചർ, സി ഡി എസ് അംഗം രജനി എന്നിവർ പങ്കെടുത്തു. വെള്ളവും വെളിച്ചവുമെത്തിക്കുകയെന്നത് അൽ ഹിക്മയുടെ കർമ്മ പദ്ധതിയാണെന്ന് പി.പി കാസിം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/104694/al-hikma-is-the-light-of-the-battle)