---
title: "എലാങ്കോട് പുല്ലമ്പ്ര ദേവിക്ക് ആത്മ സമർപ്പണത്തിൻ്റെ പൊങ്കാല ; നവീകരണകലശം ശനിയാഴ്ച സമാപിക്കും"
english_title: "Pongal of dedication to Goddess Pullambra at Elangode;The renovation will conclude on Saturday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/104678/pongal-of-dedication-to-goddess-pullambra-at-elangodethe-renovation-will-conclude-on-saturday"
published_at: "2023-03-23T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bf2a2cbb3c_Untitled-1_copy.jpg"
keywords: []
---

# എലാങ്കോട് പുല്ലമ്പ്ര ദേവിക്ക് ആത്മ സമർപ്പണത്തിൻ്റെ പൊങ്കാല ; നവീകരണകലശം ശനിയാഴ്ച സമാപിക്കും

> **Lead Summary:** എലാങ്കോട്: ഈസ്റ്റ് എലാങ്കോട് പുല്ലമ്പ്ര ദേവീക്ഷേത്രത്തിൻ്റെയും വേട്ടക്കൊരുമകൻ ക്ഷേത്രത്തിൻ്റെയും നവീകരണ കലശത്തിൻ്റെ ഭാഗമായി പൊങ്കാല സമർപ്പണം നടത്തി. ക്ഷേത്രം മേൽ ശാന്തി ബ്രഹ്മശ്രി ധനഞ്ജയൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതോടെയാണ് പൊങ്കാല സമർപ്പണത്തിന് തുടക്കമായത്.

## Article Content

എലാങ്കോട്: ഈസ്റ്റ് എലാങ്കോട് പുല്ലമ്പ്ര ദേവീക്ഷേത്രത്തിൻ്റെയും വേട്ടക്കൊരുമകൻ ക്ഷേത്രത്തിൻ്റെയും നവീകരണ കലശത്തിൻ്റെ ഭാഗമായി പൊങ്കാല സമർപ്പണം നടത്തി. ക്ഷേത്രം മേൽ ശാന്തി ബ്രഹ്മശ്രി ധനഞ്ജയൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതോടെയാണ് പൊങ്കാല സമർപ്പണത്തിന് തുടക്കമായത്.

തുടർന്ന് നിരവധി സ്ത്രീ ഭക്തർ ഐശ്വര്യദായകമായ നല്ല നാളെക്ക് വേണ്ടി ഭക്തസാന്ദ്രമായ അന്തരീക്ഷത്തിൽ പൊങ്കാല സമർപ്പിച്ചു. ആഘോഷ കമ്മിറ്റി പ്രസിഡണ്ട് എ.രാജീവൻ, സെക്രട്ടറി കണ്ടിയിൽ ബാലൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പുല്ലമ്പ്ര രാജു, സെക്രട്ടറി മനോജ് പയ്യലാൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നിഷാറാണി ടീച്ചർ ആധ്യാത്മിക പ്രഭാഷണം നടത്തി.

മാതൃസേവാസമിതി പ്രസിഡണ്ട് പി.കെ പ്രസന്ന അധ്യക്ഷയായി. വാർഡംഗം കെ.പി സുഖില, മാതൃസേവാസമിതി സെക്രട്ടറി കെ.യശോദ എന്നിവർ സംസാരിച്ചു. രാത്രി 7 മണിക്ക് ന് പ്രമോദ് കുന്നാവിൻ്റെ ആധ്യാത്മിക പ്രഭാഷണം നടന്നു. വെള്ളിയാഴ്ച 7 മണിക്ക് നടപ്പന്തൽ സമർപ്പണം ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നിർവഹിക്കും.

തുടർന്ന് കലാമണ്ഡലം മഹേന്ദ്രൻ അന്തരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ നടക്കും. പ്രതിഷ്ഠാദിനമായ ശനിയാഴ്ച വിവിധ പൂജകൾ നടക്കും. തുടർന്ന് കാലിക്കറ്റ് സൂപ്പർ ബീറ്റേഴ്സ് ബാൻഡ് ഒരുക്കുന്ന സംഗീതനിശ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/104678/pongal-of-dedication-to-goddess-pullambra-at-elangodethe-renovation-will-conclude-on-saturday)