---
title: "അണിയാരം കാടാങ്കുനി യൂ പി സ്കൂളിൽ സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമം 'ഓർമ്മകൾ'  ശ്രദ്ധേയമായി."
english_title: "Aniyaram Katangkuni UP School's Alumni Reunion 'Ormakal' was notable."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/104468/aniyaram-katangkuni-up-schools-alumni-reunion-ormakal-was-notable"
published_at: "2023-03-22T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641aa18041abd_Untitled-2_copy.jpg"
keywords: []
---

# അണിയാരം കാടാങ്കുനി യൂ പി സ്കൂളിൽ സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമം 'ഓർമ്മകൾ'  ശ്രദ്ധേയമായി.

> **Lead Summary:** പാനൂർ : 1984 - 85 വർഷം അധ്യയനം നടത്തിയവരാണ് ഒത്തുചേർന്നത്. ഓർമ്മകൾ എന്ന പേരിലാണ് പൂർവ വിദ്യാർത്ഥികൾ ഒരുവട്ടം കൂടി വിദ്യാലയ മുറ്റത്ത് സംഗമിച്ചത്. പ്രശസ്ത കലാകാരൻ ചന്ദ്രമോഹനൻ പാലത്തായി സംഗമം ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ : 1984 - 85 വർഷം അധ്യയനം നടത്തിയവരാണ് ഒത്തുചേർന്നത്. ഓർമ്മകൾ എന്ന പേരിലാണ് പൂർവ വിദ്യാർത്ഥികൾ ഒരുവട്ടം കൂടി വിദ്യാലയ മുറ്റത്ത് സംഗമിച്ചത്. പ്രശസ്ത കലാകാരൻ ചന്ദ്രമോഹനൻ പാലത്തായി സംഗമം ഉദ്ഘാടനം ചെയ്തു.

മലബാർ ദേവസ്വം ബോർഡ് തലശേരി ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ കെ. ബൈജു അധ്യക്ഷനായി. പ്രധാനധ്യാപകൻ അനൂപ് കളത്തിൽ, വി.പി പ്രേമകൃഷ്ണൻ, വി.പി സഞ്ജീവൻ, പി.പി സുമിഷ, കെ. പവിത്രൻ, വി പി ഉണ്ണികൃഷ്ണൻ, കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു. പൂർവ അധ്യാപകരായ എം.ശശിധരൻ, കെ.സുകുമാരൻ, എം.കമല, പത്മിനി, മൊയ്തു, കെ.രാഘവൻ, നളിനി, ദേവി എന്നിവരെ ആദരിച്ചു.

പരിപാടിക്ക് ചിത്രകാരൻ ബോബൻ, വി.ഒ ബാബു, ആശു, അബ്ദുള്ള, വി.പി അനിൽ, രാജേഷ്, സുഗിണി, കെ. ഷാജിറ, പി.കെ പ്രവീൺ, രാജീവൻ, ശിവദാസൻ, എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/104468/aniyaram-katangkuni-up-schools-alumni-reunion-ormakal-was-notable)