---
title: "കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട ; അഞ്ചുകിലോ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ"
english_title: "Big ganja hunt in Kannur;Young man with five kilos of ganja caught by excise"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/104452/big-ganja-hunt-in-kannuryoung-man-with-five-kilos-of-ganja-caught-by-excise"
published_at: "2023-03-22T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641a93d0932ac_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട ; അഞ്ചുകിലോ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ പഴയ ബസ്സ്സ്റ്റാൻഡിന് സമീപം അഞ്ചുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഒഡീഷ സ്വദേശി വികാസ് മല്ലിക് ആണ് അറസ്റ്റിലായത്. കണ്ണൂർ റേഞ്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ചൊവ്വാഴ്ച രാത്രി 10.30-നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവ്. എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. 23,300 രൂപയും പിടിച്ചെടുത്തു.

## Article Content

കണ്ണൂർ: കണ്ണൂർ പഴയ ബസ്സ്സ്റ്റാൻഡിന് സമീപം അഞ്ചുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഒഡീഷ സ്വദേശി വികാസ് മല്ലിക് ആണ് അറസ്റ്റിലായത്. കണ്ണൂർ റേഞ്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ചൊവ്വാഴ്ച രാത്രി 10.30-നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവ്. എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. 23,300 രൂപയും പിടിച്ചെടുത്തു.

ഒറീസയിൽ നിന്നും കിലോക്കണക്കിന് കഞ്ചാവ് കണ്ണൂരിലെത്തിച്ച് ചെറു പൊതികളാക്കി കണ്ണൂർ ടൗൺ ആയിക്കര ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. ആഴ്ചകളോളം നിരീക്ഷണം നടത്തിയ ശേഷമാണ് പ്രതിയെ പിടികൂടിയത്. പ്രിവൻ്റീവ് ഓഫീസർ എം.പി.സർവജ്ഞൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ പി.കെ.ദിനേശൻ, എൻ.രജിത്കുമാർ, എം.സജിത്, കെ.പി.റോഷി, പി.അനീഷ്, സി.അജിത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/104452/big-ganja-hunt-in-kannuryoung-man-with-five-kilos-of-ganja-caught-by-excise)