---
title: "പാനുരിലെ  വ്യാപാരി നേതാക്കൾക്കെന്തുപറ്റി ; ചർച്ചയായി സാമൂഹ്യ പ്രവർത്തകൻ  ഒ.ടി നവാസിന്റെ  ഫേസ്ബുക്ക് പോസ്റ്റ്."
english_title: "What about the business leaders of Panur;Social activist OT Nawaz's Facebook post was discussed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/104273/what-about-the-business-leaders-of-panursocial-activist-ot-nawazs-facebook-post-was-discussed"
published_at: "2023-03-21T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641969149ce8e_Untitled-2_copy.jpg"
keywords: []
---

# പാനുരിലെ  വ്യാപാരി നേതാക്കൾക്കെന്തുപറ്റി ; ചർച്ചയായി സാമൂഹ്യ പ്രവർത്തകൻ  ഒ.ടി നവാസിന്റെ  ഫേസ്ബുക്ക് പോസ്റ്റ്.

> **Lead Summary:**  പാനൂർ: കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാതയുടെ മാർക്കിടൽ പാനൂർ ടൗണിൽ പൂർത്തിയായി വരവെ സാമൂഹ്യ പ്രവർത്തകനും, വ്യാപാരിയുമായ ഒ.ടി നവാസിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധയാകർഷിക്കുന്നു. പാനൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാര വ്യവസായ സമിതി നേതാക്കൾക്കെതിരെയാണ് ഫേസ്ബുക്ക് കുറിപ്പ്.

## Article Content

 പാനൂർ: കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാതയുടെ മാർക്കിടൽ പാനൂർ ടൗണിൽ പൂർത്തിയായി വരവെ സാമൂഹ്യ പ്രവർത്തകനും, വ്യാപാരിയുമായ ഒ.ടി നവാസിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധയാകർഷിക്കുന്നു. പാനൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാര വ്യവസായ സമിതി നേതാക്കൾക്കെതിരെയാണ് ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം. പാനൂരിലെ വ്യാപാര സംഘടന നേതാക്കൾക്ക് എന്ത് പറ്റി ...... നേതാക്കൾ കാണാമറയത്തോ ? പ്രഹസനത്തിന് വേണ്ടി പാവപ്പെട്ട വ്യാപാരികളെ കടകളടപ്പിച്ചത് എന്തിന് വേണ്ടി..? പാനൂർ അങ്ങാടിയിൽ എയർപോർട്ട് റോഡ് കുറ്റിയിടൽ നടക്കുമ്പോൾ ഫലപ്രദമായ നടപടി ഉണ്ടാക്കാൻ കഴിയാതിരുന്നത് സങ്കടകരമാണു. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ പോലും ബന്ധപ്പെട്ടവർക്ക് മുന്നിൽ കൊണ്ടുവരാൻ കഴിയാതെ പോയി.. അധികാരികളെ കേൾപ്പിക്കാനുള്ള സംഘ ശക്തി വ്യാപാരി സമൂഹത്തിനില്ലാത്തതു കൊണ്ടല്ലല്ലോ.. കുടുംബങ്ങളെ അണിനിരത്തി സമര രംഗത്തിറങ്ങിയിരുന്നെങ്കിൽ നഷ്ടപരിഹാര പാക്കേജെങ്കിലും വാങ്ങിക്കൊടുക്കാമായിരുന്നു.. ജനങ്ങളെ അണിനിരത്തിയപ്പോൾ ജലപാത റൂട്ട് മാറ്റി പോയ പാനൂരിന്റെ മണ്ണാണിത്... പാവപ്പെട്ട വ്യാപാരികളുടെ നെഞ്ചത്ത് കുറ്റി അടിക്കുമ്പോൾ നേതാക്കൾ മൂക സാക്ഷികളോ കാഴ്ചക്കാരോ ആവുന്ന കാഴ്ചയാണ് നാം പാനൂരിൽ കാണുന്നത്. .ചിലർ മറയത്തു നിന്ന് പ്രസ്താവന നടത്തുന്നു. അനേകം വ്യാപാരി കുടുംബങ്ങൾ കടകൾ നഷ്ടപെട്ട് പട്ടിണിയിലേക്കാണു പോകുന്നത്.. ഇനിയെങ്കിലും നാല് വരിപ്പാതയെ തുടർന്ന് കടകൾ നഷ്ടമാകുന്നവർക്ക് അർഹമായ നഷ്ട പരിഹാരം അധികാരികളുടെയും ഉദ്യോസ്ഥ തലത്തിലും സമ്മർദ്ദം ചെലുത്തി വാങ്ങിച്ചുനൽകുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/104273/what-about-the-business-leaders-of-panursocial-activist-ot-nawazs-facebook-post-was-discussed)