---
title: "കലാരംഗത്തെ വിദേശ സംസ്കാരം അസഹനീയമെന്ന്  കെ. മുരളീധരൻ എം പി ; പാനൂർ മേഖലാ കലാകാര സംഗമവും, കലയരങ്ങും സംഘടിപ്പിച്ചു"
english_title: "K said that foreign culture in the field of art is unbearable.Muralidharan MP;Organized Panur regional artist meet and art stage"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/104267/k-said-that-foreign-culture-in-the-field-of-art-is-unbearablemuralidharan-mporganized-panur-regional-artist-meet-and-art-stage"
published_at: "2023-03-21T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64195dfb245d8_fee2af48-0cff-41b9-b4cd-99ee5e7ca6ce.jpg"
keywords: []
---

# കലാരംഗത്തെ വിദേശ സംസ്കാരം അസഹനീയമെന്ന്  കെ. മുരളീധരൻ എം പി ; പാനൂർ മേഖലാ കലാകാര സംഗമവും, കലയരങ്ങും സംഘടിപ്പിച്ചു

> **Lead Summary:** പാനൂർ: കലാരംഗത്ത് വിദേശ സംസ്കാരത്തെ അനുകരിക്കുന്നത് യുവതലമുറ ഒഴിവാക്കണമെന്ന് കെ.മുരളീധരൻ എം പി. പൊയിലൂരിൽ സംഘടിപ്പിച്ച പാനൂർ മേഖലാ കലാകാര സംഗമവും, കലയരങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം പി. വിദേശ സംസ്കാരത്തെ അവർ തന്നെ തള്ളിക്കളഞ്ഞതാണ്. അതാണിപ്പോൾ നമ്മൾ അനുകരിക്കുന്നത്. നാടൻ കലകളും, കലാകാരന്മാരും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് നാടിൻ്റെ ആവശ്യമാണെന്നും എം പി പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ കെ.സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷനായി.

## Article Content

പാനൂർ: കലാരംഗത്ത് വിദേശ സംസ്കാരത്തെ അനുകരിക്കുന്നത് യുവതലമുറ ഒഴിവാക്കണമെന്ന് കെ.മുരളീധരൻ എം പി. പൊയിലൂരിൽ സംഘടിപ്പിച്ച പാനൂർ മേഖലാ കലാകാര സംഗമവും, കലയരങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം പി. വിദേശ സംസ്കാരത്തെ അവർ തന്നെ തള്ളിക്കളഞ്ഞതാണ്. അതാണിപ്പോൾ നമ്മൾ അനുകരിക്കുന്നത്. നാടൻ കലകളും, കലാകാരന്മാരും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് നാടിൻ്റെ ആവശ്യമാണെന്നും എം പി പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ കെ.സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷനായി.

കേരള ഫോക് ലോർ പ്രോഗ്രാം ഓഫീസർ പി.വി ലവ് ലിൻ മുഖ്യാതിഥിയായി. വാർഡംഗങ്ങളായ നാണു ചാകേരി, ടി.കെ ശങ്കരൻ, ബാലൻ കൊള്ളുമ്മൽ, സംഘാടക സമിതി അംഗം പി.പുരുഷോത്തമൻ, പി.ലിജീഷ്, വി.വിപിൻ, പി.പി പവിത്രൻ, എ.കെ ഭാസ്ക്കരൻ, വി.പി മനോജ്, അബൂബക്കർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം സെക്രട്ടറി സി.സി സുരേന്ദ്രൻ സ്വാഗതവും, കെ.സി ചന്ദ്രൻ നന്ദിയും പറഞ്ഞു. കേരള ഫോക് ലോർ അക്കാദമിയുടെയും, സംസ്കാര നാടൻ കലാവേദിയുടെയും, കലാകാര ക്ഷേമസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സി.സി സുൻസി വരച്ച കെ.മുരളിധരൻ എംപിയുടെ ചിത്രം ചടങ്ങിൽ കൈമാറി. ആദരായനവും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/104267/k-said-that-foreign-culture-in-the-field-of-art-is-unbearablemuralidharan-mporganized-panur-regional-artist-meet-and-art-stage)