---
title: "കണ്ണൂരിൽ  വീടിന് നേരെ ബോംബേറ്"
english_title: "A house was bombed in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/104118/a-house-was-bombed-in-kannur"
published_at: "2023-03-20T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64182d9203878_download_(6).jpg"
keywords: []
---

# കണ്ണൂരിൽ  വീടിന് നേരെ ബോംബേറ്

> **Lead Summary:** കണ്ണൂർ: കണ്ണൂർ കല്യാശ്ശേരിയിൽ വീടിനു നേരെ ബോംബേറ്. കല്യാശ്ശേരി സെൻട്രൽ സജീവന്റെ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്.

## Article Content

കണ്ണൂർ: കണ്ണൂർ കല്യാശ്ശേരിയിൽ വീടിനു നേരെ ബോംബേറ്. കല്യാശ്ശേരി സെൻട്രൽ സജീവന്റെ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്.

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. സാരമായ നഷ്ടങ്ങൾ സംഭവിച്ചതായി പൊലീസ് അറിയിച്ചു. പൊലീസ് കമീഷ്ണൻ അജിത് കുമാർ, എ.സി.പി ടി.കെ. രത്നകുമാർ, എസ്.എസ്.ബി എ.സി.പി കെ.പി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/104118/a-house-was-bombed-in-kannur)