കുന്നോത്ത്പറമ്പ് : കുന്നോത്ത് പറമ്പിലെ തമ്മാളിൽ പീടിക - എകരത്ത് മൊട്ട റോഡ് റീ ടാർ ചെയ്തു ; പ്രധാന യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ, (365 മീറ്റർ) 950000 രൂപ ചെലവിൽ MSS ടെക്നോളജിയിൽ റീടാറിങ് പൂർത്തീകരിച്ച, തമ്മാളിൽ പീടിക എകരത്ത്മൊട്ട റോഡിൻ്റെ ഉദ്ഘാടനം കുന്നോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ലത നിർവഹിച്ചു.



വാർഡ് അംഗം ഫൈസൽ കുലോത്ത് അധ്യക്ഷത വഹിച്ചു, കണ്ണങ്കോട്, പാലത്തായി, പുത്തൂർ, പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ആധുനിക രീതിയിൽ ടാറിങ് പൂർത്തീകരിച്ചതോടെ പ്രധാന യാത്ര പ്രശ്നങ്ങൾക്ക് പരിഹാരമായി, പ്രദേശത്തെ കണ്ണങ്കോട് വെസ്റ്റ് എൽ പി സ്കൂളിലെ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും ഇനി യാത്ര ചെയ്യാം.
പഞ്ചായത്ത് സെക്രട്ടറി വി.വി പ്രസാദ്, പാനൂർ മുൻസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അഷിഖ ജുംന, ടി ടി കുഞ്ഞമ്മദ് ഹാജി, കരാറുകാരനും, മുൻ അംഗവുമായ ഇ. സലീം, തമ്മാളിൽ ബാലൻ, കല്ലിങ്കന്റെ വിട ബാലൻ, കാഞ്ഞറോളിൽ ബാലൻ, അബ്ദുള്ള കണിയാൻ കണ്ടിയിൽ, മുഹമ്മദ് പൂതംകോട്, മുഹമ്മദ്അലി മീത്തൽ, അബൂബക്കർ കോറോത്ത്, വമ്പന്റെവിടെ ഇബ്രാഹിം, അനീഷ് കല്ലിങ്ങന്റെവിട, കളരിപ്പറമ്പത്ത് കുഞ്ഞബ്ദുള്ള, കണ്ണങ്കോട് വെസ്റ്റ് എൽ പി സ്കൂൾ അധ്യാപകൻ സുർജിത്ത്, ടി കെ ഉസ്മാൻ ഹാജി, തമ്മാളിൽ പ്രമോദ്, സിറാജ് തെക്കാടത്തിൽ മുഹമ്മദ് അലി കളരിപ്പറമ്പത്ത്, ഷംസീർ കാട്ടിൽ അഷ്റഫ് ബർമ്മ കുനിയിൽ, അലിപരവൻറെ വിട, റിഫാക്ക് കണിയാൻകണ്ടിയിൽ, ആശാവർക്കർ രാജിനി തമ്മാളിൽ, ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ThamalilPeedika-Ekarat Mota Road was re-tarred at Thammalil in Kunnoth Paramba; Solutions to major travel problems
