മേക്കുന്ന്: മേനപ്രം മേക്കു ന്നിലെ തറാൽ ലത പക്ഷാഘാതം വന്നതിനെ തുടർന്ന് ശരീരം തളർന്ന് വീട്ടിൽ കിടപ്പിലായിരുന്നു. ആഴ്ചയിൽ ഒരുദിവസം ആശുപത്രിയിൽ പോയി ഫിസിയോതെറാപ്പി ചികിത്സയും ആവിശ്യമായിരുന്നു.



എന്നാൽ ലതയുടെ വീട്ടിലേക്ക് യാത്രാ സൗകര്യം ഉണ്ടായിരുന്നില്ല. ലതയുടെ ഭർത്താവ് അനന്തനും നിത്യരോഗിയാണ്. സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം നടന്ന ഗൃഹസന്ദർശനത്തിൻ്റെ ഭാഗമായി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ്റെ നേതൃത്വത്തിൽ മേക്കുന്ന് എടച്ചേരി ഭാഗ ത്ത് ഗൃഹസന്ദർശനം നടത്തുമ്പോൾ വീട്ടിൽ എത്തിയ കാരായി രാജനോട് താൻ അനുഭവിക്കുന്ന വിഷമങ്ങൾ ലത പങ്കുവച്ചു. ഇതേ തുടർന്ന് കാരായിയുടെ നിർദ്ദേശ പ്രകാരം മേക്കുന്ന് ബ്രാഞ്ച് മുൻകൈയെടുത്ത് നാട്ടുകാരുടെ സഹകരണത്തോ ടെ ലതയുടെ വീട്ടിലേക്ക് റോഡ് നിർമ്മിച്ച് നൽകി.
റോഡ് നിർമ്മാണത്തിന് ശേഷം ആബുലൻസ് പോകുന്നതിന് റോഡിൽ രണ്ട് ഇലക്ട്രിക്കൽ പോസ്റ്റ് തടസ്സമായി നിന്നിരുന്നു. ഇക്കാര്യം ലതയും, പ്രദേശത്തെ സി പി എം നേതാക്കളും വൈദ്യുതി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതറിഞ്ഞ മന്ത്രി ഉടൻ തന്നെ കണ്ണൂർ ഡപ്യൂട്ടി ചീഫ് ഇഞ്ചിനിയറോട് നടപടി സ്വീകരിക്കാൻ നിർദ്ദേശി ക്കുകയും ചെയ്തു. ചൊക്ലി കെ.എസ്.ഇ.ബി യിൽ നിന്നും ഉദ്യോഗസ്ഥരും തൊഴിലാളികളും ചേർന്ന് തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്ന ന്ന പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
CPM leader Karai Rajan saw a happy end to Lata's woes in Mekunn today through a home visit.
