---
title: "തീരുമാനത്തിൽ നിന്ന് പിന്മാറാതെ ഐഎംഎ,  സമരം കണ്ടില്ലെന്ന് നടിച്ച് ആരോഗ്യമന്ത്രിയും ; നാളത്തെ മെഡിക്കൽ ബന്ദ്  പൊതുജനങ്ങൾക്ക് ദുരിതമാകും"
english_title: "IMA did not withdraw from the decision, the health minister pretended not to see the strike;Tomorrow's medical bandh will cause distress to the public"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103460/ima-did-not-withdraw-from-the-decision-the-health-minister-pretended-not-to-see-the-striketomorrows-medical-bandh-will-cause-distress-to-the-public"
published_at: "2023-03-16T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413450ec035a_Untitled-1_copy.jpg"
keywords: []
---

# തീരുമാനത്തിൽ നിന്ന് പിന്മാറാതെ ഐഎംഎ,  സമരം കണ്ടില്ലെന്ന് നടിച്ച് ആരോഗ്യമന്ത്രിയും ; നാളത്തെ മെഡിക്കൽ ബന്ദ്  പൊതുജനങ്ങൾക്ക് ദുരിതമാകും

> **Lead Summary:** നാളെ ഐഎം എ നടത്തുന്ന മെഡിക്കൽ ബന്ദ് സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയ വെല്ലുവിളിയാകും. കാലാവസ്ഥയുടെ പ്രത്യേകത മൂലം ചുമ, പനി തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കുന്ന സമയത്ത് ഐഎംഎയിലെ ഡോക്ടർമാർ പ്രഖ്യാപിച്ച സമരം സാധാരണക്കാരിൽ സൃഷ്ടിക്കുന്നത് വൻ വേവലാതി.

## Article Content

നാളെ ഐഎം എ നടത്തുന്ന മെഡിക്കൽ ബന്ദ് സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയ വെല്ലുവിളിയാകും. കാലാവസ്ഥയുടെ പ്രത്യേകത മൂലം ചുമ, പനി തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കുന്ന സമയത്ത് ഐഎംഎയിലെ ഡോക്ടർമാർ പ്രഖ്യാപിച്ച സമരം സാധാരണക്കാരിൽ സൃഷ്ടിക്കുന്നത് വൻ വേവലാതി.

രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ചികിത്സയിൽ നിന്നും മാറിനിന്നാണ് സമരം. ജില്ലയിലെ സ്വകാര്യ സർക്കാർ ആശുപത്രികളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നുവർഷ ത്തിനിടെ 200ലേറെ ആശുപത്രികളിൽ അക്രമങ്ങൾ നടന്നിട്ടുണ്ടെന്നാണ് ഐഎംഎ യുടെ കണക്ക്. ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ച് പുതിയ രീതിയിൽ കൊണ്ടുവരാൻ സർക്കാർ എടു ത്ത തീരുമാനത്തെ കഴിഞ്ഞ ദിവസം ഐഎംഎ സ്വാഗതം ചെയ്തിട്ടുണ്ട്.

എന്നാൽ കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ അക്രമം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും എല്ലാ പ്രതികളെയും പിടികൂടാത്തതി ലാണ് ഡോക്ടർമാർക്ക് ആശങ്ക. അതിനിടെ ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന് കെ വി ഗണേഷ് കുമാർ എംഎൽഎയുടെ പ്രസ്താവനയും ഐഎംഎയെ ചൊടിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103460/ima-did-not-withdraw-from-the-decision-the-health-minister-pretended-not-to-see-the-striketomorrows-medical-bandh-will-cause-distress-to-the-public)