---
title: "തലശേരിയിൽ  മരുമകളുടെ തലക്കടിച്ച് പരിക്കേൽപ്പിച്ച ഭർതൃപിതാവ് കിണറ്റിൽ മരിച്ച നിലയിൽ"
english_title: "The father-in-law who hit his daughter-in-law's head and injured her died in a well in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103457/the-father-in-law-who-hit-his-daughter-in-laws-head-and-injured-her-died-in-a-well-in-thalassery"
published_at: "2023-03-16T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413394bad8c9_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ  മരുമകളുടെ തലക്കടിച്ച് പരിക്കേൽപ്പിച്ച ഭർതൃപിതാവ് കിണറ്റിൽ മരിച്ച നിലയിൽ

> **Lead Summary:** തലശേരി: മകന്റെ ഭാര്യയുടെ തലക്ക് ചുറ്റികക്കൊണ്ടിടിച്ച് വീട്ടിൽ നിന്നിറങ്ങിപ്പോയ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശേരിക്കടുത്ത് പെരുന്താറ്റിൽ കുന്നത്ത് എൽ. പി സ്കൂളിന് സമീപത്തെ എ. ചന്ദ്രൻ ആണ് മരണമട ഞ്ഞത്. രാവിലെ മരുമകൾ പാറക്കെട്ട് സ്വദേശിനി സിസിനയെയാണ് ചന്ദ്രൻ അക്രമിച്ചത്.

## Article Content

തലശേരി: മകന്റെ ഭാര്യയുടെ തലക്ക് ചുറ്റികക്കൊണ്ടിടിച്ച് വീട്ടിൽ നിന്നിറങ്ങിപ്പോയ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശേരിക്കടുത്ത് പെരുന്താറ്റിൽ കുന്നത്ത് എൽ. പി സ്കൂളിന് സമീപത്തെ എ. ചന്ദ്രൻ ആണ് മരണമട ഞ്ഞത്. രാവിലെ മരുമകൾ പാറക്കെട്ട് സ്വദേശിനി സിസിനയെയാണ് ചന്ദ്രൻ അക്രമിച്ചത്.

ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം ചന്ദ്രൻ വീട്ടിൽ നിന്നിറ ങ്ങിപ്പോയി. സിസിനയെ തലശേരി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർതൃപിതാവിനെതിരെ സിസിന പൊലീസിൽ പരാതിയും നൽകി. ഏറെ നേരം കഴിഞ്ഞും ചന്ദ്രനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് തറവാട് വീടി നോട് ചേർന്ന കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചന്ദ്രന്റെ മകനായ സിസിനയുടെ ഭർത്താവ് ജിജേഷ് ഗൾഫിലാണ്. ചന്ദ്രൻ വീട്ടിൽ വെച്ച് മദ്യപിക്കുന്ന തിനെ സിസിന് ചോദ്യം ചെയ്തിരുന്നത്രെ. ഈ വിരോധമാണ് ചുറ്റിക കൊണ്ട് തലക്കടിക്കാൻ കാരണമായതെന്നാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ. ഓട്ടോറിക്ഷാ ഡ്രൈവറാണ് ചന്ദ്രൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103457/the-father-in-law-who-hit-his-daughter-in-laws-head-and-injured-her-died-in-a-well-in-thalassery)