---
title: "ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി മരണം ;  ക്ഷേത്ര കമ്മിററി ഭാരവാഹികൾക്ക് മുൻകൂർ ജാമ്യമില്ല"
english_title: "Death by firecrackers during the procession;There is no anticipatory bail for temple committee officials"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103433/death-by-firecrackers-during-the-processionthere-is-no-anticipatory-bail-for-temple-committee-officials"
published_at: "2023-03-16T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64131cae018a9_download_(6).jpg"
keywords: []
---

# ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി മരണം ;  ക്ഷേത്ര കമ്മിററി ഭാരവാഹികൾക്ക് മുൻകൂർ ജാമ്യമില്ല

> **Lead Summary:** തലശ്ശേരി: കലവറ നിറയ്ക്കൽ ഘോഷയാത്രക്കിടെ പടക്കം പൊട്ടി ക്ഷേത്ര കമ്മിറ്റി സിക്രട്ടറി മരണപ്പെട്ട കേസിൽ ഉൾപെട്ട 4 പേർ തലശ്ശേരി കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അഡീഷണൽ ജില്ലാ കോടതി തള്ളി. എം.സുധാകരൻ, കെ പി .ഗോപാലകൃഷ്ണൻ, കെ.പി. ബാബു, സിറിൾ ശങ്കർ എന്നിവരുടെ ഹരജിയാണ് കോടതി തള്ളിയത്.

## Article Content

തലശ്ശേരി: കലവറ നിറയ്ക്കൽ ഘോഷയാത്രക്കിടെ പടക്കം പൊട്ടി ക്ഷേത്ര കമ്മിറ്റി സിക്രട്ടറി മരണപ്പെട്ട കേസിൽ ഉൾപെട്ട 4 പേർ തലശ്ശേരി കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അഡീഷണൽ ജില്ലാ കോടതി തള്ളി. എം.സുധാകരൻ, കെ പി .ഗോപാലകൃഷ്ണൻ, കെ.പി. ബാബു, സിറിൾ ശങ്കർ എന്നിവരുടെ ഹരജിയാണ് കോടതി തള്ളിയത്.

ഇക്കഴിഞ്ഞ ഫിബ്രവരി 12 നാണ് കേസിന്നാസ്പദമായ സംഭവം . മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസ്. ഇതിൽ ഇരിവേരിയിലെ കെ.പി.പ്രദീപൻ അറസ്റ്റിലും റിമാൻറിലും കഴിയുകയാണ്. 4 പേർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.അജിത്ത് കുമാറാണ് വാദിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103433/death-by-firecrackers-during-the-processionthere-is-no-anticipatory-bail-for-temple-committee-officials)