---
title: "കണ്ണൂരിൽ വനിതാ എസ്.ഐയെ കൈയ്യേറ്റം ചെയ്തു ; ചാണ്ടി ഷമീമിൻ്റെ കൂട്ടാളിക്കെതിരെ കേസ്"
english_title: "Female SI assaulted in Kannur;Case against Chandy Shamim's accomplice"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103386/female-si-assaulted-in-kannurcase-against-chandy-shamims-accomplice"
published_at: "2023-03-16T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412f3604b6bb_images_(1).jpg"
keywords: []
---

# കണ്ണൂരിൽ വനിതാ എസ്.ഐയെ കൈയ്യേറ്റം ചെയ്തു ; ചാണ്ടി ഷമീമിൻ്റെ കൂട്ടാളിക്കെതിരെ കേസ്

> **Lead Summary:** മയ്യിൽ വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ്.ഐ രേഷ്മയെ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തു കയും ചെയ്തതിന് കുപ്രസിദ്ധ ഗുണ്ട ചാണ്ടി ഷമീമിന്റെ കൂട്ടാളിക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു.

## Article Content

മയ്യിൽ വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ്.ഐ രേഷ്മയെ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തു കയും ചെയ്തതിന് കുപ്രസിദ്ധ ഗുണ്ട ചാണ്ടി ഷമീമിന്റെ കൂട്ടാളിക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു.

അരിമ്പ്ര പറശിനിക്കടവ് റോഡിലെ അസ്മ മൻസിലിൽ നൗഫലിനെതി രെ(33)യാണ് കേസ്. വളപട്ടണം പോലീസ് സ്റ്റേഷൻ വളപ്പിലെ അഞ്ച് വാഹനങ്ങൾ ചാണ്ടി ഷമീം തീയിട്ടിരുന്നു. ഇതേത്തുടർന്ന് ചാണ്ടി ഷമീം ഒളിച്ചുകഴിയാൻ സാധ്യതയുള്ള കേന്ദ്രങ്ങൾ തേടി പോലീസ് പുറപ്പെട്ടിരുന്നു.

ചാണ്ടി ഷമീമിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അരിമ്പ്ര - പറശിനി റോഡിലാണെന്ന് മനസിലായി രുന്നു. ഇതേത്തുടർന്നാണ് ചാണ്ടി ഷമീമിന്റെ കൂട്ടാ ളിയായ നൗഫലിന്റെ വീട്ടിൽ രേഷ്മയുടെ നേതൃത്വത്തിൽ പോലീസെത്തിയത്. പോലീസ് എത്തും മുമ്പ് ചാണ്ടി ഷമീം ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. വീട്ടിൽ തിരച്ചിൽ നടത്താൻ പോലീസ് ശ്രമിക്കവെ രേഷ്മയെ മുട്ടുകാൽ കൊണ്ട് ഇടിച്ചിട്ടശേഷം നൗഫൽ ഓടി രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103386/female-si-assaulted-in-kannurcase-against-chandy-shamims-accomplice)