---
title: "കണ്ണൂരിൽ ബസ് യാത്രക്കാരിയോട് അപമര്യാദ ;  ഓടിയ യുവാവിനെ പിങ്ക് പോലീസ് പിന്തുടർന്ന്  കീഴടക്കി"
english_title: "Indecency with bus passenger in Kannur;Pink police chased the young man who ran away and subdued him"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103358/indecency-with-bus-passenger-in-kannurpink-police-chased-the-young-man-who-ran-away-and-subdued-him"
published_at: "2023-03-16T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412d72b40b81_download_(4).jpg"
keywords: []
---

# കണ്ണൂരിൽ ബസ് യാത്രക്കാരിയോട് അപമര്യാദ ;  ഓടിയ യുവാവിനെ പിങ്ക് പോലീസ് പിന്തുടർന്ന്  കീഴടക്കി

> **Lead Summary:** കണ്ണൂർ: യാത്രക്കാരിയെ ബസ്സിനകത്ത് വെച്ച് ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ വിവരമറിഞ്ഞെത്തിയ പിങ്ക് പോലീസ് സംഘം പിറകേ ഓടി കീഴടക്കി. കണ്ണൂർ കാൽ ടെക്സിനടുത്ത് വെച്ചാണ് സംഭവം. കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ്സിലാണ് യുവാവിന്റെ അതിക്രമം. ഭർത്താവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് യുവാവ് പലതവണ യാത്രക്കിടയിൽ ഉപദ്രവിക്കാൻ ശ്രമിച്ചത്.

## Article Content

കണ്ണൂർ: യാത്രക്കാരിയെ ബസ്സിനകത്ത് വെച്ച് ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ വിവരമറിഞ്ഞെത്തിയ പിങ്ക് പോലീസ് സംഘം പിറകേ ഓടി കീഴടക്കി. കണ്ണൂർ കാൽ ടെക്സിനടുത്ത് വെച്ചാണ് സംഭവം. കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ്സിലാണ് യുവാവിന്റെ അതിക്രമം. ഭർത്താവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് യുവാവ് പലതവണ യാത്രക്കിടയിൽ ഉപദ്രവിക്കാൻ ശ്രമിച്ചത്.

ബസ് യാത്രക്കാരിലൊരാൾ ഇക്കാര്യം പോലീസിനെ അറിയിക്കു കയും ചെയ്തു. ബസ്സ് ടൗൺ സ്റ്റേഷനിലേക്ക് വരവേ ഉപദ്രവം നടത്തിയയാൾ ഇറങ്ങി ഓടുകയും ചെയ്തു. പിന്നാലെ കാര്യമെന്തെന്നറിയാതെ പരിസരവാസികളും അവിടെയുണ്ടായിരുന്ന പിങ്ക് പോലീസും പിൻതുടർന്നു. ഓട്ടത്തിനിടയിൽ ഒരു ഓട്ടോയിലേക്ക് കയറാൻ ശ്രമിക്കവേ പിങ്ക് പോലീസ് സിനിമാ സ്റ്റൈലിൽ ഇയാളെ കീഴ്പ്പെടുത്തി ടൗൺ പോലീസിലെത്തിക്കുകയായിരുന്നു. യുവാവിനെ തിരെ ടൗൺ സ്റ്റേഷനിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103358/indecency-with-bus-passenger-in-kannurpink-police-chased-the-young-man-who-ran-away-and-subdued-him)