---
title: "എം.വി നികേഷ് കുമാർ മാധ്യമ രംഗം വിടുന്നു ; സജീവ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കും"
english_title: "MV Nikesh Kumar leaves the media scene;Will get a foothold in active politics"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103323/mv-nikesh-kumar-leaves-the-media-scenewill-get-a-foothold-in-active-politics"
published_at: "2023-03-16T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412b01d8a8a0_download_(1).jpg"
keywords: []
---

# എം.വി നികേഷ് കുമാർ മാധ്യമ രംഗം വിടുന്നു ; സജീവ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കും

> **Lead Summary:** റിപ്പോർട്ടർ ചാനൽ എഡിറ്റർ എം.വി.നികേഷ് കുമാർ മാധ്യമ രംഗം വിടുന്നു. റിപ്പോർട്ടർ ചാനലിൽ അദ്ദേഹത്തിന്റെ ഓഹരികൾ വേറൊരു ഗ്രൂപ്പിന് കൈമാറി. എഡിറ്റർ സ്ഥാനത്തു നിന്ന് അദ്ദേഹം വൈകാതെ രാജിവെക്കും. പകരം അരുൺ കുമാർ ചുമതല ഏൽക്കും. ചാനൽ ചുമതലയൊഴിഞ്ഞാൽ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് സൂചനകൾ.

## Article Content

റിപ്പോർട്ടർ ചാനൽ എഡിറ്റർ എം.വി.നികേഷ് കുമാർ മാധ്യമ രംഗം വിടുന്നു. റിപ്പോർട്ടർ ചാനലിൽ അദ്ദേഹത്തിന്റെ ഓഹരികൾ വേറൊരു ഗ്രൂപ്പിന് കൈമാറി. എഡിറ്റർ സ്ഥാനത്തു നിന്ന് അദ്ദേഹം വൈകാതെ രാജിവെക്കും. പകരം അരുൺ കുമാർ ചുമതല ഏൽക്കും. ചാനൽ ചുമതലയൊഴിഞ്ഞാൽ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് സൂചനകൾ.

രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കാനുള്ള സന്നദ്ധത നികേഷ് കുമാർ സി.പി.എം നേതാക്കളുമായി ചർച്ച ചെയ്തുവെന്നാണ് അറിയുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നികേഷ് കുമാർ അഴീക്കോട് മണ്ഡലത്തിൽ നിന്ന് സി. പി. എം. സ്ഥാനാർഥിയായി മത്സരിക്കുകയും കെ. എം. ഷാജി യോട് പരാജയപ്പെടുകയും ചെയ്തിരുന്നു.

നല്ലൊരു പ്രാസംഗികൻ കൂടിയായ നികേഷ് കുമാറിൻ്റെ വരവ് സി പി എമ്മിനെ സംബന്ധിച്ച് ഒരു മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103323/mv-nikesh-kumar-leaves-the-media-scenewill-get-a-foothold-in-active-politics)