---
title: "ബ്രഹ്മപുരം വിഷയത്തിൽ എല്ലാവർക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ് ;  സി പി എം പ്രവർത്തകനായിരുന്ന  കിഴക്കെ ചമ്പാട് എം എം ചന്ദ്രൻ്റെ പതിനാലാം   രക്തസാക്ഷി വാർഷികം ആചരിച്ചു"
english_title: "CPM state committee member T.V. Rajesh said that everyone has equal responsibility on the Brahmapuram issue 14th martyrdom anniversary of CPM activist MM Chandran of East Champat observed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103246/cpm-state-committee-member-tv-rajesh-said-that-everyone-has-equal-responsibility-on-the-brahmapuram-issue-14th-martyrdom-anniversary-of-cpm-activist-mm-chandran-of-east-champat-observed"
published_at: "2023-03-15T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411dff00b0c2_chandran.jpg"
keywords: []
---

# ബ്രഹ്മപുരം വിഷയത്തിൽ എല്ലാവർക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ് ;  സി പി എം പ്രവർത്തകനായിരുന്ന  കിഴക്കെ ചമ്പാട് എം എം ചന്ദ്രൻ്റെ പതിനാലാം   രക്തസാക്ഷി വാർഷികം ആചരിച്ചു

> **Lead Summary:** പാനൂർ: സി പി എം പ്രവർത്തകനായിരുന്ന കിഴക്കെ ചമ്പാട് എം എം ചന്ദ്രൻ്റെ പതിനാലാം രക്തസാക്ഷി വാർഷികം ആചരിച്ചു. പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി.വി രാജേഷ്. ബ്രഹ്മപുരം വിഷയത്തിൽ സർക്കാറിന് ഒളിക്കാൻ ഒന്നുമില്ല. എല്ലാവർക്കും തുല്യ ഉത്തരവാദിത്വമുള്ള വിഷയമാണത്. അതുകൊണ്ടാണ് സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്.

## Article Content

പാനൂർ: സി പി എം പ്രവർത്തകനായിരുന്ന കിഴക്കെ ചമ്പാട് എം എം ചന്ദ്രൻ്റെ പതിനാലാം രക്തസാക്ഷി വാർഷികം ആചരിച്ചു. പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി.വി രാജേഷ്. ബ്രഹ്മപുരം വിഷയത്തിൽ സർക്കാറിന് ഒളിക്കാൻ ഒന്നുമില്ല. എല്ലാവർക്കും തുല്യ ഉത്തരവാദിത്വമുള്ള വിഷയമാണത്. അതുകൊണ്ടാണ് സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ലോകം കണ്ട ഏറ്റവും വലിയ കൊള്ളക്കാരനായ അദാനിക്ക് അടിയറ വയ്ക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി. തെറ്റായ വഴികളിലൂടെ പണം ഉണ്ടാക്കിയ അദാനിക്ക് രാജ്യത്തെ പണയപ്പെടുത്തുകയാണ് നമ്മുടെ പ്രധാനമന്ത്രിയെന്നും രാജേഷ് കുറ്റപ്പെടുത്തി. വി. മഹേഷ് അധ്യക്ഷനായി. സി പി എം പാനൂർ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, ഏരിയാ കമ്മിറ്റിയംഗം ഇ. വിജയൻ, ലോക്കൽ സെക്രട്ടറി കെ. ജയരാജൻ, എൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. അരയാക്കൂലിൽ നിന്നും രക്തസാക്ഷി കുടീരത്തിലേക്ക് നടന്ന പ്രകടനത്തിലും, പുഷ്പാർച്ചനയിലും നിരവധി പേർ പങ്കെടുത്തു. സി.കെ അശോകൻ, കെ.രവീന്ദ്രൻ, കെ.പി ശശിധരൻ, പി.മനോജ്, ജിഷാന്ത് ചമ്പാട്, പി.പ്രസന്ന എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103246/cpm-state-committee-member-tv-rajesh-said-that-everyone-has-equal-responsibility-on-the-brahmapuram-issue-14th-martyrdom-anniversary-of-cpm-activist-mm-chandran-of-east-champat-observed)