---
title: "അധികാരികൾ ഇനിയെങ്കിലും കണ്ണു തുറക്കണം ; ബ്രഹ്മപുരത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് എം.എ യൂസഫലി "
english_title: "The authorities should at least open their eyes;MA Yousafali announced Rs 1 crore for relief work in Brahmapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103241/the-authorities-should-at-least-open-their-eyesma-yousafali-announced-rs-1-crore-for-relief-work-in-brahmapuram"
published_at: "2023-03-15T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411d82831463_download_(18).jpg"
keywords: []
---

# അധികാരികൾ ഇനിയെങ്കിലും കണ്ണു തുറക്കണം ; ബ്രഹ്മപുരത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് എം.എ യൂസഫലി 

> **Lead Summary:** ബ്രഹ്മപുരം: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ക്ക് വൈദ്യസഹായം എത്തിയ്ക്കാനും,

## Article Content

ബ്രഹ്മപുരം: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ക്ക് വൈദ്യസഹായം എത്തിയ്ക്കാനും,

ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതെന്ന് എം എ യൂസഫലി അറിയിച്ചു. കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാറിനെ, എം.എ യൂസഫലി ഫോണില്‍ വിളിച്ചാണ് ഇക്കാര്യമറിയിച്ചത്. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ തുക ഉടൻ കോർപ്പറേഷന് കൈമാറും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103241/the-authorities-should-at-least-open-their-eyesma-yousafali-announced-rs-1-crore-for-relief-work-in-brahmapuram)