---
title: "കേരളവിഷൻ വൈഫൈ നിങ്ങളുടെ പഞ്ചായത്തിലും പദ്ധതിക്ക് മാഹിയിൽ തുടക്കം"
english_title: "Kerala Vision Wi-Fi project in your panchayat also started in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103219/kerala-vision-wi-fi-project-in-your-panchayat-also-started-in-mahi"
published_at: "2023-03-15T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411bed13bf0f_d649e5d8-9fdb-4759-89ab-803d08423bd1.jpg"
keywords: []
---

# കേരളവിഷൻ വൈഫൈ നിങ്ങളുടെ പഞ്ചായത്തിലും പദ്ധതിക്ക് മാഹിയിൽ തുടക്കം

> **Lead Summary:** മാഹി: കേരള വിഷൻ്റെ പുതിയ സംരംഭമായ കേരള വിഷൻ വൈഫൈ നിങ്ങളുടെ പഞ്ചായത്തിലും പദ്ധതിയുടെ ഉത്ഘാടനം മാഹി മലയാള കലാഗ്രാമത്തിൽ വച്ച് നടന്നു ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്ത്തു ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസി.അർജുൻ പവിത്രൻ ആദ്യ അപേക്ഷ സ്വീകരിച്ചു.

## Article Content

മാഹി: കേരള വിഷൻ്റെ പുതിയ സംരംഭമായ കേരള വിഷൻ വൈഫൈ നിങ്ങളുടെ പഞ്ചായത്തിലും പദ്ധതിയുടെ ഉത്ഘാടനം മാഹി മലയാള കലാഗ്രാമത്തിൽ വച്ച് നടന്നു ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്ത്തു ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസി.അർജുൻ പവിത്രൻ ആദ്യ അപേക്ഷ സ്വീകരിച്ചു.

സി.ഒ.എ.സംസ്ഥാന കമ്മിറ്റി അംഗം സി.സുരേന്ദ്രൻ അധ്യക്ഷനായി. ന്യൂ മാഹി പഞ്ചായത്ത് CDS ചെയർപേഴ്സൺ കെ.പി.ലീല .CPM ന്യൂ മാഹി ലോക്കൽ സിക്രട്ടറി കെ.ജയപ്രകാശ്, കോൺഗ്രസ് കോടിയേരി ബ്ലോക്ക് സിക്രട്ടറി എൻ.കെ പ്രേമൻ, മുസ്ലിം ലീഗ് ജന.സിക്രട്ടറി ടി എച്ച് അസ്‌ലം, ബി ജെ പി സക്രട്ടറി അനിഷ് കൊളവട്ടത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പി.വത്സൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് വൈ.എം.അനിൽ എന്നിവർ സംസാരിച്ചു. Coa ജില്ല ക്ലസ്റ്റർ കോഡിനേറ്റർ സജീവ് കുമാർ, സ്വാഗതവും Coa മാഹി മേഖലാ സിക്രട്ടറി കെ.രഞ്ചിത്ത് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103219/kerala-vision-wi-fi-project-in-your-panchayat-also-started-in-mahi)