---
title: "ജന സൗഹൃദ -  പ്രകൃതി സൗഹൃദ ബജറ്റുമായി കുന്നോത്ത്  പറമ്പ് പഞ്ചായത്ത് ;  കാർഷിക മേഖലക്ക് ഊന്നൽ"
english_title: "Kunnoth Paramp Panchayat with people-friendly and nature-friendly budget;Emphasis on agriculture"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103216/kunnoth-paramp-panchayat-with-people-friendly-and-nature-friendly-budgetemphasis-on-agriculture"
published_at: "2023-03-15T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411be586996c_490ad777-99b2-4d71-aba0-489842712bd3.jpg"
keywords: []
---

# ജന സൗഹൃദ -  പ്രകൃതി സൗഹൃദ ബജറ്റുമായി കുന്നോത്ത്  പറമ്പ് പഞ്ചായത്ത് ;  കാർഷിക മേഖലക്ക് ഊന്നൽ

> **Lead Summary:** കുന്നോത്ത് പറമ്പ്: കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് 2023 -24 വാർഷിക ബജറ്റ് അവതരിപ്പിച്ചു. 29,46,68,345 രൂപ വരവും, 28,99,07,660 ചിലവും, 47,60,685 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡണ്ട് എൻ. അനിൽകുമാർ അവതരിപ്പിച്ചത്. കാർഷിക മേഖലക്കാണ് ബജറ്റിൽ പ്രധാന്യം. തേൻ ഗ്രാമം പദ്ധതി, റെഡ് ചില്ലി, കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്, കശുമാവ് വ്യാപനം, വിഷ രഹിത പച്ചക്കറി പദ്ധതി എന്നിവ ഉൾപ്പെടുന്ന ഉൽപാദന മേഖലക്ക് 77,69,000 രൂപ നീക്കിവച്ചിട്ടുണ്ട്.

## Article Content

കുന്നോത്ത് പറമ്പ്: കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് 2023 -24 വാർഷിക ബജറ്റ് അവതരിപ്പിച്ചു. 29,46,68,345 രൂപ വരവും, 28,99,07,660 ചിലവും, 47,60,685 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡണ്ട് എൻ. അനിൽകുമാർ അവതരിപ്പിച്ചത്. കാർഷിക മേഖലക്കാണ് ബജറ്റിൽ പ്രധാന്യം. തേൻ ഗ്രാമം പദ്ധതി, റെഡ് ചില്ലി, കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്, കശുമാവ് വ്യാപനം, വിഷ രഹിത പച്ചക്കറി പദ്ധതി എന്നിവ ഉൾപ്പെടുന്ന ഉൽപാദന മേഖലക്ക് 77,69,000 രൂപ നീക്കിവച്ചിട്ടുണ്ട്.

പുതിയ പഞ്ചായത്ത് കെട്ടിടം പണിയാനായി 50 ലക്ഷവും, ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് 50 ലക്ഷവും, റോഡ് നിർമ്മാണത്തിന് ഒരു കോടി 23 ലക്ഷവും, ശ്മശാനത്തിന് ചുറ്റുമതിൽ നിർമ്മിക്കാൻ 35 ലക്ഷവും, മാലിന്യ സംസ്കരണത്തിന് 8 ലക്ഷവും നീക്കിവച്ചിട്ടുണ്ട്. ജനകീയ കളിസ്ഥലം, എല്ലാ വാർഡിലും വായനശാല, സാംസ്കാരിക പൈതൃക സംരക്ഷണം, എല്ലാ ആരാധനാലയങ്ങളിലും ജൈവ വൈവിധ്യ പാർക്ക് തുടങ്ങി ശ്രദ്ധേയ പദ്ധതി കളും ബജറ്റിലുണ്ട്. പ്രസിഡണ്ട് കെ.ലത അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി വി.വി പ്രസാദ് സ്വാഗതം പറഞ്ഞു. ഭരണ - പ്രതിപക്ഷ അംഗങ്ങൾ ബജറ്റിൽ പങ്കെടുത്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103216/kunnoth-paramp-panchayat-with-people-friendly-and-nature-friendly-budgetemphasis-on-agriculture)