---
title: "സ്ത്രീകളോട് മോശമായി പെരുമാറി ; കുറ്റ്യാടിആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ"
english_title: "Mistreated women;The doctor of Kuttyadi hospital was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103214/mistreated-womenthe-doctor-of-kuttyadi-hospital-was-arrested"
published_at: "2023-03-15T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411bd3eb409c_download_(17).jpg"
keywords: []
---

# സ്ത്രീകളോട് മോശമായി പെരുമാറി ; കുറ്റ്യാടിആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ

> **Lead Summary:** കുറ്റ്യാടി: ചികിത്സക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. കോഴിക്കോട് നന്മണ്ട സ്വദേശി ഡോ. വിപിനെയാണ് കുറ്റ്യാടി സി ഐ ഇ കെ ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംഭവം. ഒ.പി യിൽ ഡോക്ടറെ കാണാനെത്തിയ മൂന്ന് സ്ത്രീകളോട് ആണ് ഡോക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി ഉയർന്നത്.

## Article Content

കുറ്റ്യാടി: ചികിത്സക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. കോഴിക്കോട് നന്മണ്ട സ്വദേശി ഡോ. വിപിനെയാണ് കുറ്റ്യാടി സി ഐ ഇ കെ ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംഭവം. ഒ.പി യിൽ ഡോക്ടറെ കാണാനെത്തിയ മൂന്ന് സ്ത്രീകളോട് ആണ് ഡോക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി ഉയർന്നത്.

തുടർന്ന് രോഗികൾ ബഹളമുണ്ടാക്കിയതിനെതുടർന്ന് ആശുപത്രിയിൽ എച്ച്.എം സി യോഗത്തിൽ പങ്കെടുത്തിരുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി ഉൾപെ ടെയുള്ള ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തി. തുടർ ന്ന് കുറ്റ്യാടി പോലീസ് എത്തി ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഡോക്ടർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഗവ. ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്തതായും ഇയാൾക്ക് എതിരെ പരാതി ഉണ്ട്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ കുറ്റ്യാടി പോലീസ് കോടതിയിൽ ഹാജരാക്കി.സ്ത്രീകളോട് മോശമായി പെരുമാറി ; കുറ്റ്യാടിആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103214/mistreated-womenthe-doctor-of-kuttyadi-hospital-was-arrested)