---
title: "വലിച്ചെറിയൽ മുക്ത പഞ്ചായത്ത് ലക്ഷ്യത്തിലേക്ക് ചുവട് വച്ച്  പന്ന്യന്നൂർ."
english_title: "Pannyannoor is a step towards the goal of a litter-free panchayat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103124/pannyannoor-is-a-step-towards-the-goal-of-a-litter-free-panchayat"
published_at: "2023-03-15T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411512c21c19_1d074400-9b1d-4449-a962-6c0e9eab0abd.jpg"
keywords: []
---

# വലിച്ചെറിയൽ മുക്ത പഞ്ചായത്ത് ലക്ഷ്യത്തിലേക്ക് ചുവട് വച്ച്  പന്ന്യന്നൂർ.

> **Lead Summary:** പന്ന്യന്നൂർ.: ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മെയ് 20നകം വലിച്ചെറിയിൽ മുക്ത പന്ന്യന്നൂർ പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഈ മാസം 16,17,18 തീയതികളിലും വാർഡ് തല സമിതി യോഗം ചേരും. സ്പെഷ്യൽ ഗ്രാമസഭ 20 മുതൽ നാല് ദിവസങ്ങളിലായി ചേരും. വാർഡ് 10 ൽ 20ന് മോഡൽ ഗ്രാമസഭ ചേരും. പരീക്ഷ അവസാനിക്കുന്ന ദിവസം വിദ്യാർത്ഥികൾ പുസ്തകങ്ങളും മറ്റും കീറി പറത്തുന്നതൊഴിവാക്കാൻ പി ടി എ യുടെ സഹകരണത്തോടെ ശക്തമായ നിരീക്ഷണം നടത്തും.

## Article Content

പന്ന്യന്നൂർ.: ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മെയ് 20നകം വലിച്ചെറിയിൽ മുക്ത പന്ന്യന്നൂർ പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഈ മാസം 16,17,18 തീയതികളിലും വാർഡ് തല സമിതി യോഗം ചേരും. സ്പെഷ്യൽ ഗ്രാമസഭ 20 മുതൽ നാല് ദിവസങ്ങളിലായി ചേരും. വാർഡ് 10 ൽ 20ന് മോഡൽ ഗ്രാമസഭ ചേരും. പരീക്ഷ അവസാനിക്കുന്ന ദിവസം വിദ്യാർത്ഥികൾ പുസ്തകങ്ങളും മറ്റും കീറി പറത്തുന്നതൊഴിവാക്കാൻ പി ടി എ യുടെ സഹകരണത്തോടെ ശക്തമായ നിരീക്ഷണം നടത്തും.

പഞ്ചായത്ത് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ശുചിത്വ കേരള മിഷൻ ജില്ലാ ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസി. സി.കെ അശോകൻ അധ്യക്ഷനായി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. രവീന്ദ്രൻ, ഡോ.പി. മുഹമ്മദ്, കെ പി നൂറുദ്ദീൻ, വി.പി രാജൻ വിവിധ രാഷ്ട്രീയ നേതാക്കളായ ടി.പി പ്രേമനാഥൻ, എൻ.പി രാജൻ, അഡ്വ. ഗോപാലൻ, സന്തോഷ് ഒടക്കാത്ത്, ഇ.ഗോപാലൻ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി സുരേന്ദ്രൻ സ്വാഗതവും, വൈസ് പ്രസി. കെ.പി രമ നന്ദിയും പറഞ്ഞു. യോഗത്തിൽ തയ്യാറാക്കിയ ആക്ഷൻ പ്ലാൻ അംഗീകരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103124/pannyannoor-is-a-step-towards-the-goal-of-a-litter-free-panchayat)