---
title: "കണ്ണൂരിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമം നടത്തിയ പ്രതി റിമാൻ്റിൽ ;  അഷ്ക്കർ  ആസിഡ് സംഘടിപ്പിച്ചത് കോളേജിലെ കെമിസ്ട്രി ലാബിൽ നിന്ന് "
english_title: "Accused of acid attack on court employee in Kannur remanded;Ashkar acid was organized from the chemistry lab of the college"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103067/accused-of-acid-attack-on-court-employee-in-kannur-remandedashkar-acid-was-organized-from-the-chemistry-lab-of-the-college"
published_at: "2023-03-14T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64108eeac3137_download_(1).jpg"
keywords: []
---

# കണ്ണൂരിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമം നടത്തിയ പ്രതി റിമാൻ്റിൽ ;  അഷ്ക്കർ  ആസിഡ് സംഘടിപ്പിച്ചത് കോളേജിലെ കെമിസ്ട്രി ലാബിൽ നിന്ന് 

> **Lead Summary:** കെമിസ്ട്രി ലാബിൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ് അഷ്ക്കർ. 1991 ൽ കോളേജിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ജോലിക്ക് കയറിയ ഇയാൾക്ക് ഭാര്യയും മക്കളുമുണ്ട്. 20 വർഷത്തോളം ലീവെടുത്ത് വിദേ ശത്ത് ജോലിചെയ്ത അഷ്ക്കർ നാല് വർഷം മുമ്പാണ് വീണ്ടും കോളേജിൽ റീജോയിൻ ചെയ്തത്. മകനെ കോളേജിൽ ചേർക്കാനെത്തിയപ്പോഴാണ് ഷാഹിദയെ ഇയാൾ പരിചയപ്പെ ട്ടതെന്നും, പോലീസിനോട് പറഞ്ഞു.

## Article Content

കെമിസ്ട്രി ലാബിൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ് അഷ്ക്കർ. 1991 ൽ കോളേജിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ജോലിക്ക് കയറിയ ഇയാൾക്ക് ഭാര്യയും മക്കളുമുണ്ട്. 20 വർഷത്തോളം ലീവെടുത്ത് വിദേ ശത്ത് ജോലിചെയ്ത അഷ്ക്കർ നാല് വർഷം മുമ്പാണ് വീണ്ടും കോളേജിൽ റീജോയിൻ ചെയ്തത്. മകനെ കോളേജിൽ ചേർക്കാനെത്തിയപ്പോഴാണ് ഷാഹിദയെ ഇയാൾ പരിചയപ്പെ ട്ടതെന്നും, പോലീസിനോട് പറഞ്ഞു.

മതാചാരപ്രകാരം ഇവരെ വിവാഹം ചെയ്തിട്ടുണ്ടെന്നും ഏഴോം, പട്ടുവം, മുയ്യം എന്നിവിടങ്ങളിൽ വാടകയ്ക്ക് വീടെടുത്ത് I താമസിച്ചിട്ടുണ്ടെന്നും പ്രതി പറഞ്ഞു. ഈ സമയത്ത് ലോൺ എടുത്ത് നൽകിയെന്നും ഇത് സംബന്ധിച്ച സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഇരുവരും തമ്മിൽ തെറ്റിയെന്നും ചില കേസുകൾ ഇത് സംബന്ധിച്ച് നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഷാഹിദ ഭർത്താവ് ബഷീറിനോടപ്പം വീണ്ടും താമസി ക്കുന്നതിന്റെ വിരോധം കാര ണമാണ് ആസിഡൊഴിക്കാൻ തീരുമാനിച്ചതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.

കോളേജിലും അഷ്ക്കറിനെ ക്കുറിച്ച് നിരവധി പരാതികൾ അധ്യാപകർക്കും സഹജീവനക്കാർക്കും ഉണ്ടായിരുന്നതാ യും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ ആസിഡ് ഒഴിക്കു ന്നതിനിടയിൽ പൊള്ളലേൽ ക്കുകയും, നാട്ടുകാരുടെ മർ ദ്ദനത്തിൽ പരിക്കുപറ്റുകയും ചെയ്ത ഇയാൾക്ക് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിൽസ നൽകി. ഐ.പി.സി 307 പ്രകാ രം വധശ്രമത്തിന് കേസെടു ത്ത അഷ്ക്കറിനെ തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാംക്ലാസ് മ ജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103067/accused-of-acid-attack-on-court-employee-in-kannur-remandedashkar-acid-was-organized-from-the-chemistry-lab-of-the-college)