---
title: "സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കാൻ വന്നാൽ പിന്നീട് മുഖം ഒരിക്കലും കാണാനാഗ്രഹിക്കില്ലെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ"
english_title: "CPM Kannur District Secretary MV Jayarajan said that if Suresh Gopi comes to contest in Kannur, he will never want to see his face again."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103029/cpm-kannur-district-secretary-mv-jayarajan-said-that-if-suresh-gopi-comes-to-contest-in-kannur-he-will-never-want-to-see-his-face-again"
published_at: "2023-03-14T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641059936901c_Untitled-1_copy.jpg"
keywords: []
---

# സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കാൻ വന്നാൽ പിന്നീട് മുഖം ഒരിക്കലും കാണാനാഗ്രഹിക്കില്ലെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ

> **Lead Summary:** **തലശേരി: **കണ്ണൂരിൽ ആരു മത്സരിച്ചാലും എൽ.ഡി.എഫ് ജയിക്കുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സുരേഷ് ഗോപി മത്സരിക്കാൻ വന്നാൽ പിന്നീട് സ്വന്തം മുഖം ഒരിക്കലും കാണാൻ അഗ്രഹിക്കാത്ത വിധം തോൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി തൃശുരിൽ ഉയർത്തിയ വെല്ലുവിളിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

## Article Content

**തലശേരി: **കണ്ണൂരിൽ ആരു മത്സരിച്ചാലും എൽ.ഡി.എഫ് ജയിക്കുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സുരേഷ് ഗോപി മത്സരിക്കാൻ വന്നാൽ പിന്നീട് സ്വന്തം മുഖം ഒരിക്കലും കാണാൻ അഗ്രഹിക്കാത്ത വിധം തോൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി തൃശുരിൽ ഉയർത്തിയ വെല്ലുവിളിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

തലശേരിയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്നതു പോലെയുള്ള സഖ്യമാണ് സുരേഷ് ഗോപി മത്സരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഷംസീറിനെ തോൽപിക്കാൻ എല്ലാവരും തമ്മിൽ യോജിക്കണമെന്ന് പരസ്യമായി പറഞ്ഞയാളാണ് സുരേഷ് ഗോപിയെന്നും എം.വി ജയരാജൻ പറഞ്ഞു. തലശേരിയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഹരിദാസൻ ബോധപൂർവ്വം പത്രിക തെറ്റായി നൽകിയത് കോൺഗ്രസ് സ്ഥാനാർത്ഥിയെ ജയിപ്പിക്കാനായിരുന്നു.

സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയാക്കിയാൽ വോട്ടു കൂടും. എന്നാൽ കണ്ണൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി ജയിക്കില്ലെന്നും എം.വി ജയരാജൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എൽ.ഡി.എഫ് നേതാക്കളായ എം.പ്രകാശൻ , പി.കെ രവീന്ദ്രൻ ,കെ.എം സ്വപ്ന, കെ.പി പ്രശാന്ത് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103029/cpm-kannur-district-secretary-mv-jayarajan-said-that-if-suresh-gopi-comes-to-contest-in-kannur-he-will-never-want-to-see-his-face-again)