---
title: "കണ്ണൂരിൽ പട്ടാപകൽ  കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം, യാത്രക്കാരനും പൊള്ളലേറ്റു ;  കോളേജ് ജീവനക്കാരൻ അറസ്റ്റിൽ "
english_title: "Acid attack on Patpapal court employee in Kannur, passenger also got burns;College employee arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102892/acid-attack-on-patpapal-court-employee-in-kannur-passenger-also-got-burnscollege-employee-arrested"
published_at: "2023-03-13T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f380a895ac_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ പട്ടാപകൽ  കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം, യാത്രക്കാരനും പൊള്ളലേറ്റു ;  കോളേജ് ജീവനക്കാരൻ അറസ്റ്റിൽ 

> **Lead Summary:** കണ്ണൂർ: തളിപ്പറമ്പിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശിനി ഷാഹിദക്ക് നേരെയാണ് കണ്ണൂർ തളിപ്പറമ്പിൽ വച്ചാണ് ആസിഡ് ആക്രമണം ഉണ്ടായത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ആസിഡ് ദേഹത്ത് വീണ് വഴിയാത്രക്കാരനും പരിക്കേറ്റു. ആക്രമണം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

## Article Content

കണ്ണൂർ: തളിപ്പറമ്പിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശിനി ഷാഹിദക്ക് നേരെയാണ് കണ്ണൂർ തളിപ്പറമ്പിൽ വച്ചാണ് ആസിഡ് ആക്രമണം ഉണ്ടായത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ആസിഡ് ദേഹത്ത് വീണ് വഴിയാത്രക്കാരനും പരിക്കേറ്റു. ആക്രമണം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ചപ്പാരപ്പടവ് കൂവേരി സ്വദേശി അഷ്‌കറാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. തളിപ്പറമ്പിലെ കോളജ് ജീവനക്കാരനാണ് അഷ്‌കർ. തളിപ്പറമ്പ് കോടതിയിലെ ജീവനക്കാരിയാണ് ഷാഹിദ. ജോലി കഴിഞ്ഞ് ബസ് സ്റ്റാന്റിലെത്തിയപ്പോഴാണ് ആസിഡ് ആക്രമണം. ഷാഹിദയുടെ മുഖത്തും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102892/acid-attack-on-patpapal-court-employee-in-kannur-passenger-also-got-burnscollege-employee-arrested)