---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2023 - 24 വാർഷിക ബജറ്റ് അവതരിപ്പിച്ചു ;  ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ"
english_title: "Pannur Block Panchayat presented the 2023-24 annual budget;Emphasis on water conservation activities"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102843/pannur-block-panchayat-presented-the-2023-24-annual-budgetemphasis-on-water-conservation-activities"
published_at: "2023-03-13T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ef411ea876_94f91707-37c1-4caf-a63f-feda3f85972c.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2023 - 24 വാർഷിക ബജറ്റ് അവതരിപ്പിച്ചു ;  ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ

> **Lead Summary:** പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2023 - 24 വാർഷിക ബജറ്റ് അവതരിപ്പിച്ചു. 32,31,00,385 രൂപ വരവും, 31,69,07,300 രൂപ ചിലവും, 61,93,085 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് ടി ടി റംല അവതരിപ്പിച്ചത്.

## Article Content

പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2023 - 24 വാർഷിക ബജറ്റ് അവതരിപ്പിച്ചു. 32,31,00,385 രൂപ വരവും, 31,69,07,300 രൂപ ചിലവും, 61,93,085 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് ടി ടി റംല അവതരിപ്പിച്ചത്.

ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി 2,66,20,000 രൂപയും, മഹാത്മാഗാന്ധിഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 12 കോടിയും, സമ്പൂർണ ശുചിത്വ പദ്ധതിക്കായി 9 കോടിയും, വെള്ളെപ്പൊക്ക വരൾച്ചാ ദുരിതാശ്വാസത്തിനായി 2 കോടി 66 ലക്ഷവും, പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതിക്കായി 55 ലക്ഷവും, ജനറൽ ഫണ്ട് വിഭാഗത്തിനായി 1 കോടി 42 ലക്ഷവും നീക്കിവച്ചിട്ടുണ്ട്. നനവ്, തോട് സഭ, ജല പര്യാപ്ത ഗ്രാമങ്ങളുടെ സൃഷ്ടി, ജല ബജറ്റ്, ഫെക്കൽ സ്ലഡഡ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, ജൈവ ഭവനം പദ്ധതി, ശുചിത്വ ബ്രിഗേഡ്, ഗ്രീൻ ഡിജിറ്റിംഗ് വേൾഡ്, ടെക്നോ സെൻ്റർ, സഞ്ജീവനി, പുനർജനി, പെൺ വസന്തം എന്നീ പ്രധാന പദ്ധതികളും 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്രാമീണ ജനങ്ങൾക്ക് ആവശ്യമായ ഇ- സേവനങ്ങൾ പ്രധാനം ചെയ്യുന്നതിന് എൻ്റർപ്രണർഷിപ്പ് & എംപ്ലോയി മെൻ്റ് ഇൻഫർമേഷൻ സെൻറർ ഒരുക്കും. കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെ മാതൃകയിൽ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന എല്ലാ വികസന പദ്ധതികളും മറ്റ് അടിസ്ഥാന വിവരങ്ങളും ലഭ്യമാക്കുന്ന ഒരു ഏകജാലക സംവിധാനമാണിത്. മൂന്ന് ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രമേശ് കണ്ടോത്ത്, കെ.പി ശശിധരൻ, ആസൂത്രണ സമിതിയംഗം സജീന്ദ്രൻ മാസ്റ്റർ, വി.സുരേഷ് കുമാർ, കെ.വി പവിത്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102843/pannur-block-panchayat-presented-the-2023-24-annual-budgetemphasis-on-water-conservation-activities)