---
title: "മുന്നറിയിപ്പില്ലാതെ ടെലി റെയിൽവേ ഗേറ്റ് അടച്ചിട്ടു ; യാത്രക്കാർ വലഞ്ഞു"
english_title: "Tele railway gate closed without warning;Passengers were stranded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102799/tele-railway-gate-closed-without-warningpassengers-were-stranded"
published_at: "2023-03-13T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ecd693afe9_Untitled-1_copy.jpg"
keywords: []
---

# മുന്നറിയിപ്പില്ലാതെ ടെലി റെയിൽവേ ഗേറ്റ് അടച്ചിട്ടു ; യാത്രക്കാർ വലഞ്ഞു

> **Lead Summary:** തലശ്ശേരി: മാഹിക്കും തലശ്ശേരിക്കുമിടയിലുള്ള ടെലി റെയിൽവേ ഗേറ്റ് ഇന്ന് രാവിലെ മുതൽ മുന്നറിയിപ്പില്ലാതെ അടച്ചിട്ടത് യാത്രക്കാരെ ബാധിച്ചു. അറ്റകുറ്റപണിക്കായാണ് ഗേറ്റ് അടച്ചത്. നാളെ വൈകിട്ട് 5 വരെ ഗേറ്റ് അടച്ചിടും.

## Article Content

തലശ്ശേരി: മാഹിക്കും തലശ്ശേരിക്കുമിടയിലുള്ള ടെലി റെയിൽവേ ഗേറ്റ് ഇന്ന് രാവിലെ മുതൽ മുന്നറിയിപ്പില്ലാതെ അടച്ചിട്ടത് യാത്രക്കാരെ ബാധിച്ചു. അറ്റകുറ്റപണിക്കായാണ് ഗേറ്റ് അടച്ചത്. നാളെ വൈകിട്ട് 5 വരെ ഗേറ്റ് അടച്ചിടും.

ഇതേ തുടർന്ന് തലശ്ശേരിയിലേക്ക് യാത്ര ചെയ്യുന്നവർ മറ്റു വഴികളിലൂടെയാണ് യാത്ര ചെയ്തത്. അധികാരികളുടെ മുന്നറിയിപ്പില്ലാത്ത പ്രവൃത്തി സ്കൂൾ കുട്ടികളെയടക്കം ബാധിച്ചതായി സമീപവാസി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102799/tele-railway-gate-closed-without-warningpassengers-were-stranded)