---
title: "പന്ന്യന്നൂർ പഞ്ചായത്ത് സി.ഡി.എസ്  കുടുംബശ്രീ കലാകായിക മേള ഉത്സവ് 2023 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി."
english_title: "Pannyannur Papannyannur Panchayat CDS Kudumbashree Kalakaika Mela Utsav 2023 was notable for its public participation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102704/pannyannur-papannyannur-panchayat-cds-kudumbashree-kalakaika-mela-utsav-2023-was-notable-for-its-public-participation"
published_at: "2023-03-12T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640db09c36a25_89d594a1-fe79-4da4-ba7b-6eeff69e99e6.jpg"
keywords: []
---

# പന്ന്യന്നൂർ പഞ്ചായത്ത് സി.ഡി.എസ്  കുടുംബശ്രീ കലാകായിക മേള ഉത്സവ് 2023 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

> **Lead Summary:** പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും സമീപത്തുമായി നടന്ന കലാ മത്സരങ്ങളിൽ നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. പാനൂർ സർക്കിൾ ഇൻസ്പെക്ടർ എം പി ആസാദ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എം. സുർജിത്ത് മുഖ്യാതിഥിയായി. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി. സി.കെ അശോകൻ അധ്യക്ഷനായി. കെ.ജയരാജൻ, പി.ടി.കെ പ്രേമൻ, സി.ഡി.എസ് ചെയർപേഴ്സൻ പി.കെ ബിജുള, സി.ഡി.എസ് അംഗം ലീന എന്നിവർ സംസാരിച്ചു.

## Article Content

പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും സമീപത്തുമായി നടന്ന കലാ മത്സരങ്ങളിൽ നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. പാനൂർ സർക്കിൾ ഇൻസ്പെക്ടർ എം പി ആസാദ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എം. സുർജിത്ത് മുഖ്യാതിഥിയായി. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി. സി.കെ അശോകൻ അധ്യക്ഷനായി. കെ.ജയരാജൻ, പി.ടി.കെ പ്രേമൻ, സി.ഡി.എസ് ചെയർപേഴ്സൻ പി.കെ ബിജുള, സി.ഡി.എസ് അംഗം ലീന എന്നിവർ സംസാരിച്ചു.

പഞ്ചായത്തിലെ പഴയകാല കുടുംബശ്രി പ്രവർത്തകരെ ഉപഹാരം നൽകി ആദരിച്ചു. സമാപന സമ്മേളനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി. എ. ശൈലജ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസി. കെ.പി രമ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ സമ്മാനദാനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ പി.കെ ബിജുള സ്വാഗതവും, സി ഡി എസ് വൈസ് ചെയർപേഴ്സൻ എം. സുജാത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102704/pannyannur-papannyannur-panchayat-cds-kudumbashree-kalakaika-mela-utsav-2023-was-notable-for-its-public-participation)