---
title: "സ്വപ്നയുടെ ആരോപണങ്ങൾ ലൈവായി തന്നെ പൊളിഞ്ഞെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ"
english_title: "CPM Kannur district secretary MV Jayarajansaid Swapna's allegations were dropped live"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102544/cpm-kannur-district-secretary-mv-jayarajansaid-swapnas-allegations-were-dropped-live"
published_at: "2023-03-11T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c6730ade84_images.jpeg"
keywords: []
---

# സ്വപ്നയുടെ ആരോപണങ്ങൾ ലൈവായി തന്നെ പൊളിഞ്ഞെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ

> **Lead Summary:**  സ്വർണക്കടത്ത് കേസിലെ പ്രതിയുടെ കേസ് ഒത്തുതീർക്കാൻ 30 കോടി രൂപ വാഗ്ദാനം നൽകി എന്ന 'ലൈവ് ആരോപ ണം' രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ആരോപണം പച്ചക്കള്ളമായതിനാൽ ലൈവായിത്തന്നെ പൊളിഞ്ഞു.

## Article Content

 സ്വർണക്കടത്ത് കേസിലെ പ്രതിയുടെ കേസ് ഒത്തുതീർക്കാൻ 30 കോടി രൂപ വാഗ്ദാനം നൽകി എന്ന 'ലൈവ് ആരോപ ണം' രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ആരോപണം പച്ചക്കള്ളമായതിനാൽ ലൈവായിത്തന്നെ പൊളിഞ്ഞു.

സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രതിരോധ ജാഥ വൻ വിജയമായി മാറിയതോടെ വിറളിപൂണ്ടവരുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഉത്പന്നമാണ് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ പുതിയ ആരോപണം. ജനങ്ങൾ ഈ കള്ളപ്രചാരണവും തിരസ്ക്കരി ക്കും. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കും.

> റിപ്പോർട്ടർമാരുടെ ചോദ്യങ്ങൾക്ക് സ്വർണക്കടത്ത് കേസിലെ പ്രതിക്ക് പലപ്പോഴും മറുപടിപറയാൻ കഴിയാതെവന്നിരുന്നു. അത്തരം ചോദ്യങ്ങൾ ഒഴിവാക്കാനാണ് "ലൈവ് ആരോപണം'. എന്നാൽ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പറയുന്ന വിജേഷ് പിള്ളയുടെ പ്രതികരണം വന്നതോടെ സ്വർണക്കടത്ത് കേസ് പ്രതിയുടെ വാദങ്ങൾ പൊളിഞ്ഞു.

താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും എം.വി. ഗോവിന്ദനുമായി ചാനലിലും പത്രത്തിലും കണ്ട പരിചയം മാത്രമേ ഉള്ളൂവെന്നും നേരിട്ട് കണ്ടിട്ടില്ലെന്നും സ്വർണക്കള്ളക്കടത്തുകേസിലെ പ്രതിയെ കണ്ടത് വെബ്സീരീസുമായി ബന്ധപ്പെട്ട കാര്യത്തിനായിരുന്നുവെന്നും അയാൾ വ്യക്തമാക്കിയതായി ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102544/cpm-kannur-district-secretary-mv-jayarajansaid-swapnas-allegations-were-dropped-live)