---
title: "മാനവിക മൂല്യങ്ങളില്ലാത്ത സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ ; പാനൂരിൽ സമാദരം 2023 യാത്രയയപ്പ് സമ്മേളനം നടന്നു."
english_title: "KPSTA State General Secretary PK Aravindan said that Kerala is ruled by a government without human values"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102530/kpsta-state-general-secretary-pk-aravindan-said-that-kerala-is-ruled-by-a-government-without-human-values"
published_at: "2023-03-11T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c51c95c72b_b1b459eb-ef98-455c-ad2e-ad45a3164b27_(1).jpg"
keywords: []
---

# മാനവിക മൂല്യങ്ങളില്ലാത്ത സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ ; പാനൂരിൽ സമാദരം 2023 യാത്രയയപ്പ് സമ്മേളനം നടന്നു.

> **Lead Summary:** പാനൂർ: മാനവിക മൂല്യങ്ങളില്ലാത്ത, തരളിത ഹൃദയമില്ലാത്ത സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ. കെ.പി.എസ്.ടി.എ പാനൂർ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച സമാദരം 2023 യാത്രയയപ്പ് സമ്മേളനം പാനൂർ യു പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പാനൂർ: മാനവിക മൂല്യങ്ങളില്ലാത്ത, തരളിത ഹൃദയമില്ലാത്ത സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ. കെ.പി.എസ്.ടി.എ പാനൂർ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച സമാദരം 2023 യാത്രയയപ്പ് സമ്മേളനം പാനൂർ യു പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എസ് ആർ ടി സി യിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ഗഡുക്കളായ ശമ്പള വിതരണം മറ്റു ഡിപ്പാർട്ടുമെൻ്റുകളിലേക്കും വ്യാപിപ്പിക്കാനുള്ള ഗൂഢാലോചനയിലാണ് എൽ ഡി എഫ് സർക്കാർ. ആഡംബരത്തിൻ്റെയും, ധാരാളിത്തത്തിൻ്റെയും സൗകുമാര്യങ്ങൾ അനുഭവിക്കുന്ന മന്ത്രിമാർക്ക് സാധാരണ തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡണ്ട് കെ രമേശൻ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല പ്രസിഡണ്ട് ഒ.പി ഹൃദ്യ അധ്യക്ഷത വഹിച്ചു. വി.വിപിൻ, ദിനേശൻ പച്ചോൾ,സി വി എ ജലീൽ, കെ.പി രാമചന്ദ്രൻ ,കെ.സുധീർ, എം.കെ രാജൻ, ടി.കെ അജിത, കെ.കെ മനോജ് കുമാർ , രജീഷ് കാളിയത്താൻ, പി. ബിജോയി , തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102530/kpsta-state-general-secretary-pk-aravindan-said-that-kerala-is-ruled-by-a-government-without-human-values)