---
title: "ചൊക്ലി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തും ; ജനകീയ ധനസമാഹരണത്തിന് നാളെ തുടക്കം"
english_title: "Chokli primary health center will be upgraded as a family health center;Crowdfunding begins tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102479/chokli-primary-health-center-will-be-upgraded-as-a-family-health-centercrowdfunding-begins-tomorrow"
published_at: "2023-03-11T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c1b0b5e4e9_63002cd7-f08b-49bd-aa87-277c3a209d26.jpg"
keywords: []
---

# ചൊക്ലി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തും ; ജനകീയ ധനസമാഹരണത്തിന് നാളെ തുടക്കം

> **Lead Summary:** ചൊക്ലി: സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ചൊക്ലി പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപ സമാഹരിക്കാൻ ജനകീയ കൂട്ടായ്മ. 12-ന് പഞ്ചായത്തിലെ 7,520 വീടുകളിൽ 126 സ്വാഡുകൾ സന്ദർശിച്ച് അഭ്യർഥന കത്ത് നൽകും. 19-ന് അതേ സ്ക്വാഡു കൾ വീടുകളിലെത്തി നിധിശേഖരണം നടത്തും. തലശ്ശേരി ഗവ. കോളേജിന് സമീപത്ത് ഒരേക്കറോളം സ്ഥലത്താണ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിട നിർമാണം നടക്കുന്നത്.

## Article Content

ചൊക്ലി: സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ചൊക്ലി പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപ സമാഹരിക്കാൻ ജനകീയ കൂട്ടായ്മ. 12-ന് പഞ്ചായത്തിലെ 7,520 വീടുകളിൽ 126 സ്വാഡുകൾ സന്ദർശിച്ച് അഭ്യർഥന കത്ത് നൽകും. 19-ന് അതേ സ്ക്വാഡു കൾ വീടുകളിലെത്തി നിധിശേഖരണം നടത്തും. തലശ്ശേരി ഗവ. കോളേജിന് സമീപത്ത് ഒരേക്കറോളം സ്ഥലത്താണ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിട നിർമാണം നടക്കുന്നത്.

സ്ഥലം എം.എൽ.എ.യും സ്പീക്കറുമായ എ.എൻ.ഷംസീർ അനുവദിച്ച 1.97 കോടി രൂപയും, ഗ്രാമപ്പഞ്ചായത്തിന്റെ 48 ലക്ഷം രൂപയും ഉപയോഗി ച്ചാണിത്. ഇതിന്റെ കൂടെ കുട്ടികളുടെ പാർക്ക്, വയോജന വിശ്രമകേന്ദ്രം, ഫിസിയോതെറാ പ്പി യൂണിറ്റ് തുടങ്ങിയവയും രൂപകൽപ്പന ചെയ്തിട്ടുണ്ട്. കൂടാതെ ജൽജീവൻ മിഷന്റെ ഭാഗമായി എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ, ലൈഫ് മിഷന്റെ ഭാഗമായുള്ള ഫ്ലാറ്റ് സമുച്ചയം നിർമാണത്തിനുള്ള സ്ഥലം വാങ്ങിയ വകയിലുള്ള അധികച്ചെലവ് എന്നിവ കൂടി കണക്കിലെടുത്ത് 50 ലക്ഷം രൂപ സ്വരൂപിക്കാനാ ണ് ഉദ്ദേശ്യം.

ഇതിനായി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യ (ചെയ.), വി.കെ. രാകേഷ് (കൺ.), കെ.എം.പവിത്രൻ (ഖജാ.) എന്നിവർ ഭാരവാഹികളായുള്ള സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയ കുടുംബാരോഗ്യകേന്ദ്രമായി ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തെ ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ, പി.കെ മോഹനൻ, വി.എം റീത്ത, കെ.എം പവിത്രൻ, പി.കെ.യൂസഫ്, എന്നിവർ പങ്കെ ടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102479/chokli-primary-health-center-will-be-upgraded-as-a-family-health-centercrowdfunding-begins-tomorrow)