---
title: "കതിരൂർ പുല്യോട് ശ്രീ കൂർമ്പക്കാവ് താലപ്പൊലി മഹോത്സവത്തിന് ഞായറാഴ്ച തുടക്കം ; മുസ്ലിം വിശ്വാസികളും ഭാഗമാകും"
english_title: "Katirur Pulyot Sri Kurmpakkav Thalapoli Mahotsavam begins on Sunday;Muslim believers will also be a part"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102426/katirur-pulyot-sri-kurmpakkav-thalapoli-mahotsavam-begins-on-sundaymuslim-believers-will-also-be-a-part"
published_at: "2023-03-10T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b5aadb3253_ee35e665-aeaa-405e-a8cf-ba15ee51cb77.jpg"
keywords: []
---

# കതിരൂർ പുല്യോട് ശ്രീ കൂർമ്പക്കാവ് താലപ്പൊലി മഹോത്സവത്തിന് ഞായറാഴ്ച തുടക്കം ; മുസ്ലിം വിശ്വാസികളും ഭാഗമാകും

> **Lead Summary:** കതിരൂർ: ഞായറാഴ്ച്ച വൈകിട്ട് സമീപപ്രദേശങ്ങളിൽ നിന്നും കാവിലേക്ക് അടിയറ വരവ് , തുടർന്ന് ചുമപ്പൻ്റെ കാവ് പ്രദക്ഷിണവും രാത്രി 7 ന് അനുമോദന ചടങ്ങും നടക്കുമെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ഉപഹാരം നൽകി അനുമോദിക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടും റബ്കോ ചെയർമാനുമായ കാരായി രാജൻ ഉത്ഘാടനം ചെയ്യും.

## Article Content

കതിരൂർ: ഞായറാഴ്ച്ച വൈകിട്ട് സമീപപ്രദേശങ്ങളിൽ നിന്നും കാവിലേക്ക് അടിയറ വരവ് , തുടർന്ന് ചുമപ്പൻ്റെ കാവ് പ്രദക്ഷിണവും രാത്രി 7 ന് അനുമോദന ചടങ്ങും നടക്കുമെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ഉപഹാരം നൽകി അനുമോദിക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടും റബ്കോ ചെയർമാനുമായ കാരായി രാജൻ ഉത്ഘാടനം ചെയ്യും.

പുല്യോട് ദേശക്കാർ സ്പോൺസർ ചെയ്യുന്ന വള്ളുവനാട് ബ്രഹ്മയുടെ രണ്ട് നക്ഷത്രങ്ങൾ എന്ന നാടകം ഉണ്ടാവും. തിങ്കളാഴ്‌ച വൈകിട്ട് 5ന് താലപ്പൊലിയെടുക്കൽ, കലശം വരവ്, മെഗാ മ്യൂസിക് നൈറ്റ്, എന്നിവയും രാത്രി 10 ന് കതിരൂർ ,പാനുണ്ട ജനകീയ കമ്മിറ്റികളുടെ കാഴ്ചവരവുകളും നടക്കും. കാഴ്ചവരവിനെ സി.എച്ച്.നഗറിൽ മുസ്ലിം വിശ്വാസികൾ സ്വീകരിച്ച് കാവിലേക്ക് ആനയിക്കും.

ചൊവ്വാഴ്ച ഉദയാസ്തമന പൂജയിൽ തുടങ്ങി ഭഗവതിയെ തേരേറ്റൽ, മുളക് ഏറ്,നടയടച്ച് കാവിറങ്ങൽ ചടങ്ങോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും. വർഷം തോറും എത്തുന്ന പതിനായിരങ്ങൾക്ക് സുഗമമായി ഉത്സവം കാണാനും സന്തോഷത്തോടെ തിരിച്ചു പോവാനുമുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കാരായി ദിനേശൻ, ശ്രീജേഷ് പടന്നക്കണ്ടി, വേലാണ്ടി മഹേഷ്, കെ.ബിജു എന്നിവർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102426/katirur-pulyot-sri-kurmpakkav-thalapoli-mahotsavam-begins-on-sundaymuslim-believers-will-also-be-a-part)