---
title: "റോഡ് നവീകരണം പളളൂർ മേഖലയിൽ  നാളെ മുതൽ 23 വരെ ഗതാഗത നിയന്ത്രണം"
english_title: "Road renovation Traffic control in Pallur region from tomorrow till 23rd"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102413/road-renovation-traffic-control-in-pallur-region-from-tomorrow-till-23rd"
published_at: "2023-03-10T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b4df8706c1_images.jpg"
keywords: []
---

# റോഡ് നവീകരണം പളളൂർ മേഖലയിൽ  നാളെ മുതൽ 23 വരെ ഗതാഗത നിയന്ത്രണം

> **Lead Summary:** ചൊക്ലി: മാഹി പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള പാറാൽ - പള്ളൂർ - ചൊക്ലി റോഡിൻ്റെ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ മാർച്ച് 13 മുതൽ 16 വരെ രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ ഗതാഗത നിയന്ത്രണം.

## Article Content

ചൊക്ലി: മാഹി പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള പാറാൽ - പള്ളൂർ - ചൊക്ലി റോഡിൻ്റെ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ മാർച്ച് 13 മുതൽ 16 വരെ രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ ഗതാഗത നിയന്ത്രണം.

തലശ്ശേരി ഭാഗത്തു നിന്നു ചൊക്ലിയിലേക്ക് പോവുന്ന വാഹനങ്ങൾ മാടപ്പീടിക, ഇടയിൽ പിടിക പൂക്കോം വഴി ചൊക്ലിയിലേക്കും ചൊക്ലിയിൽ നിന്നും തലശ്ശേരിയിലേക്ക് പോവുന്ന വാഹനങ്ങൾ പൂക്കോം, ഇടയിൽ പീടിക, മാടപ്പീടിക വഴി തലശ്ശേരിയിലേക്കും വഴി തിരിച്ചുവിടും.

കല്ലായി - പന്തക്കൽ റേഡിൻ്റെ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ കല്ലായി മുതൽ പള്ളൂർ വരെ മാർച്ച് 11,12 തീയ്യതികളിലും ചൊക്ലി - പെരിങ്ങാടി റോഡിൻ്റെ പ്രവർത്തി നടക്കുന്നതിനാൽ 18,19 തീയ്യതികളിലും പള്ളൂർ - മൂലക്കടവ് റോഡിൻ്റെ പ്രവർത്തി നടക്കുന്നതിനാൽ മാർച്ച് 20 മുതൽ 23 വരെയും പ്രസ്തുത റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മാഹി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനിയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102413/road-renovation-traffic-control-in-pallur-region-from-tomorrow-till-23rd)