---
title: "തൂവെള്ള പേപ്പറിൽ ചോദ്യങ്ങൾക്ക് ചുവപ്പ് നിറം, അന്തംവിട്ട് പ്ലസ് വൺ വിദ്യാർത്ഥികളും, ഒപ്പം അധ്യാപകരും ;  ചുവപ്പിനെന്താണ് കുഴപ്പമെന്ന് മന്ത്രി വി. ശിവൻകുട്ടി"
english_title: "The questions are colored red on pearl paper, plus one students and teachers at the end;Minister V. What is wrong with red?"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102406/the-questions-are-colored-red-on-pearl-paper-plus-one-students-and-teachers-at-the-endminister-v-what-is-wrong-with-red"
published_at: "2023-03-10T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b4c582d12c_Untitled-1_copy.jpg"
keywords: []
---

# തൂവെള്ള പേപ്പറിൽ ചോദ്യങ്ങൾക്ക് ചുവപ്പ് നിറം, അന്തംവിട്ട് പ്ലസ് വൺ വിദ്യാർത്ഥികളും, ഒപ്പം അധ്യാപകരും ;  ചുവപ്പിനെന്താണ് കുഴപ്പമെന്ന് മന്ത്രി വി. ശിവൻകുട്ടി

> **Lead Summary:** പൊതുവേ പരീക്ഷകളിലെ ചോദ്യങ്ങളാണ് വിദ്യാർത്ഥികളെ വട്ടം കറക്കാറുള്ളതെങ്കിൽ ഇത്തവണ വിദ്യാർത്ഥികളെ വട്ടം കറക്കിയത് ചോദ്യങ്ങളുടെ നിറമാണ്. ചുകന്ന നിറത്തിലെ ചോദ്യങ്ങൾ കണ്ട് വിദ്യാർത്ഥികൾ അമ്പരന്നു. രാവിലെ 9.30നാണ് പരീക്ഷാഹാളിൽ ചോദ്യപേപ്പർഎത്തിയത്. പതിവുപോലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കെട്ട് പൊട്ടിച്ചു.

## Article Content

പൊതുവേ പരീക്ഷകളിലെ ചോദ്യങ്ങളാണ് വിദ്യാർത്ഥികളെ വട്ടം കറക്കാറുള്ളതെങ്കിൽ ഇത്തവണ വിദ്യാർത്ഥികളെ വട്ടം കറക്കിയത് ചോദ്യങ്ങളുടെ നിറമാണ്. ചുകന്ന നിറത്തിലെ ചോദ്യങ്ങൾ കണ്ട് വിദ്യാർത്ഥികൾ അമ്പരന്നു. രാവിലെ 9.30നാണ് പരീക്ഷാഹാളിൽ ചോദ്യപേപ്പർഎത്തിയത്. പതിവുപോലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കെട്ട് പൊട്ടിച്ചു.

ചോദ്യപേപ്പർ കണ്ട് ആദ്യം അധ്യാപകർ ഞെട്ടി. തിരിച്ചും മറിച്ചും കണ്ണ്തിരുമ്മിയുമൊക്കെ നോക്കിയ അധ്യാപകർ തൊട്ടടുത്ത ക്ലാസ് മുറികളിലേക്കോടി. അവിടെയും കാര്യങ്ങൾ വ്യത്യസ്ഥമല്ല. അക്ഷരങ്ങൾ അച്ചടിച്ചിരിക്കുന്നത് കറുപ്പിലല്ല, പകരം ചുവപ്പ് മഷിയിൽ. അധ്യാപകർ പരസ്പരം സംസാരിച്ച് ഉറപ്പുവരുത്തിയശേഷം ചോദ്യപേപ്പർ കുട്ടികള്‍ക്ക് വിതരണം ചെയ്തു. പുതിയ പരിഷ്ക്കാരം കണ്ട് കുട്ടികളും അന്തം വിട്ട് കണ്ണ് മിഴിച്ചു.

വെറൈറ്റി ആണെങ്കിലും വെള്ള പേപ്പറിലെ ചുവപ്പ് നിറം കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് കുട്ടികൾ പറയുന്നത്. ഇക്കാര്യം മന്ത്രിയോട് ചോദിച്ചപ്പോൾ കാര്യമായ മറുപടി ഒന്നും ലഭിച്ചില്ല. പകരം ചുവപ്പിനെന്താണ് കുഴപ്പമെന്നും അതൊരു പ്രശ്നമായിട്ട് എടുക്കേണ്ട എന്നുമായിരുന്നു മന്ത്രിയുടെ മറുപടി. പ്ലസ്ടുവിദ്യാർത്ഥികൾക്ക് പഴയപോലെ കറുപ്പ് മഷിയിൽ തന്നെയാണ് ചോദ്യപേപ്പർ അച്ചടിച്ചിരിക്കുന്നത്.

വി.എച്ച്.എസ്.ഇ കുട്ടികൾക്കും മാറ്റമില്ല. ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പിലാക്കി ഹയർ സെക്കന്‍ഡറി മേഖല കലുഷിതമാക്കാനുള്ള നീക്കമാണ് ഇതെന്ന് അധ്യാപക സംഘടനയായ എ.എച്ച്.എസ്.ടി.എ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102406/the-questions-are-colored-red-on-pearl-paper-plus-one-students-and-teachers-at-the-endminister-v-what-is-wrong-with-red)