---
title: "മകൻ്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെ കൂത്ത്പറമ്പിൽ മാതാവ് കിണറ്റിൽ മരിച്ച നിലയിൽ"
english_title: "A mother died in a well in Koothparam while her son's marriage was to take place on Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102361/a-mother-died-in-a-well-in-koothparam-while-her-sons-marriage-was-to-take-place-on-sunday"
published_at: "2023-03-10T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b08a657222_Untitled-1_copy.jpg"
keywords: []
---

# മകൻ്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെ കൂത്ത്പറമ്പിൽ മാതാവ് കിണറ്റിൽ മരിച്ച നിലയിൽ

> **Lead Summary:** കൂത്തുപറമ്പ്: മകന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെ വീട്ടമ്മയുടെ മൃതദേഹം വീട്ടുകിണറിൽ കണ്ടെത്തി. കൂത്തുപറമ്പ് എലിപ്പറ്റിച്ചിറയിലെ ഷനിമ നിവാസിൽ എൻ ലീല യുടെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.

## Article Content

കൂത്തുപറമ്പ്: മകന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെ വീട്ടമ്മയുടെ മൃതദേഹം വീട്ടുകിണറിൽ കണ്ടെത്തി. കൂത്തുപറമ്പ് എലിപ്പറ്റിച്ചിറയിലെ ഷനിമ നിവാസിൽ എൻ ലീല യുടെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.

തൊട്ടടുത്ത് വാടക വീട്ടിൽ താമസിക്കുന്ന യുവാവ് ജോലിക്കു പോകവെ കിണറിന്റെ വലനീക്കം ചെയ്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഫോട്ടോഗ്രാഫറായ മകൻ ഷാജിത്ത് പ്രവാസിയാണ്.

ഞായറാഴ്ച പാനൂർ സ്വദേശിനിയുമായി ഇയാളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. കൂത്തുപറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഭർത്താവ്: മണ്ടോടി അനന്തൻ. മകൾ: പരേതയായ ഷാനിമ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102361/a-mother-died-in-a-well-in-koothparam-while-her-sons-marriage-was-to-take-place-on-sunday)