---
title: "പന്ന്യന്നൂർ പഞ്ചായത്ത് കുടുംബശ്രീ കലാകായിക മേള ഉത്സവ്  2023 ഞായറാഴ്ച  സമാപിക്കും ; തെരുവോര ചിത്രരചന ഇന്ന് 4.30ന്"
english_title: "Pannyannoor Panchayat Kudumbashree Kalakaika Mela Utsav 2023 will end on Sunday;Street painting today at 4.30"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102344/pannyannoor-panchayat-kudumbashree-kalakaika-mela-utsav-2023-will-end-on-sundaystreet-painting-today-at-430"
published_at: "2023-03-10T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640af5446d514_eadccdd0-4bfa-4eaf-859b-c06c5db4734e.jpg"
keywords: []
---

# പന്ന്യന്നൂർ പഞ്ചായത്ത് കുടുംബശ്രീ കലാകായിക മേള ഉത്സവ്  2023 ഞായറാഴ്ച  സമാപിക്കും ; തെരുവോര ചിത്രരചന ഇന്ന് 4.30ന്

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്ത് കുടുംബശ്രീ ഉത്സവ് 2023 കലാകായിക മേള ഞായറാഴ്ച സമാപിക്കും. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, സമീപത്തുമായി നടക്കുന്ന കലാ മൽസരങ്ങൾ രാവിലെ 11ന് പാനൂർ പൊലീസ് ഇൻസ്പെക്ടർ എംപി ആസാദ് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ: എം സുർ ജിത്ത് മുഖ്യ അഥിതിയാവും. സമാപന സമ്മേളനം വൈകീട്ട് 6ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ ഉദ്ഘാടനം ചെയ്യും.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്ത് കുടുംബശ്രീ ഉത്സവ് 2023 കലാകായിക മേള ഞായറാഴ്ച സമാപിക്കും. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, സമീപത്തുമായി നടക്കുന്ന കലാ മൽസരങ്ങൾ രാവിലെ 11ന് പാനൂർ പൊലീസ് ഇൻസ്പെക്ടർ എംപി ആസാദ് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ: എം സുർ ജിത്ത് മുഖ്യ അഥിതിയാവും. സമാപന സമ്മേളനം വൈകീട്ട് 6ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. പഞ്ചായത്ത് പരിധിയിലെ 185 യൂണിറ്റുകളും മൽസരത്തിൽ പങ്കാളികളാകും. വനിത ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ താഴെ ചമ്പാട് 100 മീറ്ററോളം വരുന്ന ക്യാൻവാസിൽ തെരുവ് വര ഇന്ന് നടക്കും.

വൈകീട്ട് 4.30ന് ചിത്രക്കാരൻ അനിരുദ്ധൻ എ ട്ടുവീട്ടിലും, ചിത്രകാരി വിസ്മയ മനോജും ഉദ്ഘാടനം ചെയ്യും. ഈ മാസം 4 ന് ആരംഭിച്ച മേളയുടെ ഭാഗമായി കായിക മത്സര ങ്ങൾ, രചനാ മത്സരങ്ങൾ എന്നിവ നടന്നു. വാർത്താ സമ്മേളനത്തിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. കെ.പി രമ, സി.ഡി.എസ് ചെയർപേഴ്സൻ പി.കെ ബിജുള, വൈസ് ചെയർപേഴ്സൻ എം സുജാത, കെ.പി ജസ്ന എന്നിവർ പങ്കെടുത്തു.

ചിത്രക്കാരൻ അനിരുദ്ധൻ എട്ടുവീട്ടിലും, വിസ്മയ മനോജും ഉദ്ഘാടനം ചെയ്യും. ഈ മാ സം 4 ന് ആരംഭിച്ച മേളയുടെ ഭാഗമായി കായിക മത്സര ങ്ങൾ, രചനാ മത്സരങ്ങൾ എന്നിവ നടന്നു വാർത്ത സമ്മേളനത്തിൽ കെ.പി രമ, പി.കെ ബിജുള, എം സുജാത, കെപി ജസ്ന എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102344/pannyannoor-panchayat-kudumbashree-kalakaika-mela-utsav-2023-will-end-on-sundaystreet-painting-today-at-430)