---
title: "കാപ്പ ചുമത്തി നാട് കടത്തിയ പാനൂർ സ്വദേശി   പേരാവൂരിൽ സുഹൃത്തിനെ കാണാനെത്തിയപ്പോൾ  പിടിയിൽ  "
english_title: "A native of Panur, who crossed the country under Kappa, was arrested when he came to meet his friend in Peravoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102322/a-native-of-panur-who-crossed-the-country-under-kappa-was-arrested-when-he-came-to-meet-his-friend-in-peravoor"
published_at: "2023-03-10T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640adf4f41196_Untitled-1_copy.jpg"
keywords: []
---

# കാപ്പ ചുമത്തി നാട് കടത്തിയ പാനൂർ സ്വദേശി   പേരാവൂരിൽ സുഹൃത്തിനെ കാണാനെത്തിയപ്പോൾ  പിടിയിൽ  

> **Lead Summary:** പാനൂർ: കാപ്പ ചുമത്തി നാടുകടത്തിയ പാനൂർ സ്വദേശിയായ പ്രതി സുഹൃത്തിനെ കാണാൻ പേരാവൂരിലെത്തിയപ്പോൾ പിടിയിൽ. കാപ്പ ചുമത്തി കണ്ണൂർ ജില്ലയിൽ നിന്നും നാട് കടത്തിയ കൂറ്റേരിയിലെ പുല്ലമ്പിന്റവിട ജിനേഷിനെയാണ് പേരാവൂർ ബസ്സ്റ്റാന്റിൽ വച്ച് രഹസ്യവിവരത്തെ തുടർന്ന് പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദും സംഘവും പിടികൂടിയത്.

## Article Content

പാനൂർ: കാപ്പ ചുമത്തി നാടുകടത്തിയ പാനൂർ സ്വദേശിയായ പ്രതി സുഹൃത്തിനെ കാണാൻ പേരാവൂരിലെത്തിയപ്പോൾ പിടിയിൽ. കാപ്പ ചുമത്തി കണ്ണൂർ ജില്ലയിൽ നിന്നും നാട് കടത്തിയ കൂറ്റേരിയിലെ പുല്ലമ്പിന്റവിട ജിനേഷിനെയാണ് പേരാവൂർ ബസ്സ്റ്റാന്റിൽ വച്ച് രഹസ്യവിവരത്തെ തുടർന്ന് പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദും സംഘവും പിടികൂടിയത്.

അടിപിടി കേസിൽ ഉൾപ്പടെ നിരവധി കേസിൽ പ്രതിയായ ജിനേഷിനെ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ നിർദ്ദേശത്ത തുടർന്നാണ് കാപ്പ ചുമത്തി നാ ട് കടത്തിയത്. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജിനേഷിനെ റിമാന്റ് ചെയ്തു. സംഭവത്തിൽ പേരാവൂർ പൊലിസും കേസെടുത്തു. എ.എസ്.ഐ. ശിവദാസൻ, ശ്രീജിത്ത് കോടിയേരി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102322/a-native-of-panur-who-crossed-the-country-under-kappa-was-arrested-when-he-came-to-meet-his-friend-in-peravoor)