---
title: "കേരള പീപ്പിൾസ് ഫൗണ്ടേഷൻ, തലശേരിയിലെ  നിർധന കുടുംബത്തിന്  നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽ ദാനം 12 ന്"
english_title: "Kerala People's Foundation, donating the key to a house to be built by a needy family in Thalassery on 12"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102316/kerala-peoples-foundation-donating-the-key-to-a-house-to-be-built-by-a-needy-family-in-thalassery-on-12"
published_at: "2023-03-10T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ada5a26296_35b741a3-7cd6-4423-b9a4-1ce85c3e2c0b.jpg"
keywords: []
---

# കേരള പീപ്പിൾസ് ഫൗണ്ടേഷൻ, തലശേരിയിലെ  നിർധന കുടുംബത്തിന്  നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽ ദാനം 12 ന്

> **Lead Summary:** തലശേരി: കേരള പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോടിയേരിയിൽ നിർമാണം പൂർത്തിയായ വീടിന്റെ താക്കോൽദാനം 12 ന് വൈകീട്ട് 4:30ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് സാജിദ് നദ് വി നിർവ്വഹിക്കും. സമൂഹത്തിലെ നാനാതുറകളിലു ള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

## Article Content

തലശേരി: കേരള പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോടിയേരിയിൽ നിർമാണം പൂർത്തിയായ വീടിന്റെ താക്കോൽദാനം 12 ന് വൈകീട്ട് 4:30ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് സാജിദ് നദ് വി നിർവ്വഹിക്കും. സമൂഹത്തിലെ നാനാതുറകളിലു ള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

സാമൂഹ്യ സേവന രംഗത്ത് ഒരു പതിറ്റാണ്ട് കാലമായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന കേരളത്തിലെ പ്രമുഖ എൻ.ജി.ഒ ആണ് പീപ്പിൾസ് ഫൗണ്ടേഷൻ ഷൻ കേരള. സ്വന്തമായി കിടപ്പാടമില്ലാതെ ദുരിതമനുഭവക്കുന്ന ആയിരത്തിലധികം കുടുംബങ്ങൾക്ക് ഇതിനകം വീടുകൾ പൂർത്തീകരിച്ച് നൽകിയിട്ടുണ്ട്. പുതുതായി 500 വീടുകളുടെ നിർമാണം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102316/kerala-peoples-foundation-donating-the-key-to-a-house-to-be-built-by-a-needy-family-in-thalassery-on-12)