---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ പിടിക്കപ്പെടുന്നതും, തടവുകാർ തമ്മിലുള്ള  ഏറ്റുമുട്ടലും  തുടർക്കഥയാകുന്നു"
english_title: "Seizure of mobile phones in Kannur Central Jail and a clash between inmates is the sequel"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102256/seizure-of-mobile-phones-in-kannur-central-jail-and-a-clash-between-inmates-is-the-sequel"
published_at: "2023-03-09T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640a0eaf4839e_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ പിടിക്കപ്പെടുന്നതും, തടവുകാർ തമ്മിലുള്ള  ഏറ്റുമുട്ടലും  തുടർക്കഥയാകുന്നു

> **Lead Summary:** കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈലുകൾ പിടിക്കപ്പെടുന്നതിന് പിന്നാലെ തടവുകാർ തമ്മിലുള്ള സംഘർഷങ്ങളും പതിവാകുന്നു. രണ്ടാം ബ്ലോക്കിലെ തടവുകാരനായ നസീറിന് സഹതടവുകാരൻ്റെ അക്രമത്തിൽ സാരമായി പരിക്കേറ്റു. ഇയാളെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

## Article Content

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈലുകൾ പിടിക്കപ്പെടുന്നതിന് പിന്നാലെ തടവുകാർ തമ്മിലുള്ള സംഘർഷങ്ങളും പതിവാകുന്നു. രണ്ടാം ബ്ലോക്കിലെ തടവുകാരനായ നസീറിന് സഹതടവുകാരൻ്റെ അക്രമത്തിൽ സാരമായി പരിക്കേറ്റു. ഇയാളെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതേ സെല്ലിൽ തടവിൽ കഴിയുന്ന മുഹമ്മദ് സലിം എന്നയാളാണ് ആക്രമിച്ചത്. ബലാത്സംഗക്കേസിൽ പ്രതിയായാണ് മുഹമ്മദ് സലിം ജയിലിലെത്തി യത്. നസീർ നിരന്തരം കളിയാക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ മുഹമ്മദ് സലിം ആക്രമിക്കുകയായിരുന്നു.

ഇരുവരും തമ്മിലുള്ള അടിപിടിക്കിടയിൽ നസീറിനെ മുഹമ്മദ് സലിം തള്ളിയിട്ടപ്പോൾ മൂക്കിന് പരിക്കേൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമു ട്ടിയിരുന്നു. പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ ഒരു പ്രതി മയക്കുമരുന്ന് കേസിൽ റിമാണ്ടിൽ കഴിയുന്ന മറ്റൊരു പ്രതിയെ മാരകമായി അടിച്ചു പരിക്കേൽപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102256/seizure-of-mobile-phones-in-kannur-central-jail-and-a-clash-between-inmates-is-the-sequel)