---
title: "കുട്ടികളിലടക്കം അതീവ ശ്രദ്ധ വേണം ; കണ്ണൂർ ഉൾപ്പെടെ സംസ്ഥാനത്തെ പകുതി  ജില്ലകളിൽ സൂര്യാഘാത സാധ്യതയെന്ന് ദുരന്ത നിവാരണ വകുപ്പിൻ്റെ  മുന്നറിയിപ്പ് "
english_title: "Extreme care is required, including in children;The disaster management department has warned that there is a risk of sunstroke in half the districts of the state including Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102244/extreme-care-is-required-including-in-childrenthe-disaster-management-department-has-warned-that-there-is-a-risk-of-sunstroke-in-half-the-districts-of-the-state-including-kannur"
published_at: "2023-03-09T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409fff60239b_Untitled-1_copy.jpg"
keywords: []
---

# കുട്ടികളിലടക്കം അതീവ ശ്രദ്ധ വേണം ; കണ്ണൂർ ഉൾപ്പെടെ സംസ്ഥാനത്തെ പകുതി  ജില്ലകളിൽ സൂര്യാഘാത സാധ്യതയെന്ന് ദുരന്ത നിവാരണ വകുപ്പിൻ്റെ  മുന്നറിയിപ്പ് 

> **Lead Summary:** കണ്ണൂർ: തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത നിലനിൽക്കുകയാണ്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യതയുള്ളത്.

## Article Content

കണ്ണൂർ: തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത നിലനിൽക്കുകയാണ്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യതയുള്ളത്.

അന്തരീക്ഷ താപനിലയും ഈർപ്പവും ചേർന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയിൽ അടയാളപ്പെടുത്തുന്നത്. ഒരു തീരദേശ സംസ്ഥാനമായ കേരളത്തിൻറെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. ഇനി മുതൽ എല്ലാ ദിവസവും  താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102244/extreme-care-is-required-including-in-childrenthe-disaster-management-department-has-warned-that-there-is-a-risk-of-sunstroke-in-half-the-districts-of-the-state-including-kannur)