---
title: "ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ജഗന്നാഥക്ഷേത്ര മഹോത്സവം  ജനകീയോത്സവമായി മാറി ; ഉത്സവം  വെള്ളിയാഴ്ച സമാപിക്കും"
english_title: "The Jagannath Temple Mahotsavam where Sree Narayana Guru was consecrated became Janakeeyotsavam;The festival will conclude on Friday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102185/the-jagannath-temple-mahotsavam-where-sree-narayana-guru-was-consecrated-became-janakeeyotsavamthe-festival-will-conclude-on-friday"
published_at: "2023-03-09T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409b3ba0cbc1_Untitled-2_copy.jpg"
keywords: []
---

# ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ജഗന്നാഥക്ഷേത്ര മഹോത്സവം  ജനകീയോത്സവമായി മാറി ; ഉത്സവം  വെള്ളിയാഴ്ച സമാപിക്കും

> **Lead Summary:** തലശേരി: വടക്കൻ കേരള ത്തിൽനിന്നുള്ള ആയിരങ്ങളാണ് ദിവസവും ക്ഷേത്രത്തിലെത്തുന്നത്. ഉത്സവം വെള്ളിയാഴ്ച സമാപിക്കും. കോവിഡ് നിയന്ത്രണം പൂർണമായും മാറിയശേഷമുള്ള ആദ്യ ഉത്സവം നാട് എല്ലാം മറന്ന് ആഘോഷിക്കുകയാണ്. ദൂരദേശങ്ങളിൽ നിന്ന് പോലും ജനം ജാതി മത ഭേദമന്യേ ജഗന്നാഥ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെ കാണാനും, കരിമരുന്ന് പ്രയോഗം ആസ്വദിക്കാനുമായി കുട്ടികളടക്കം നിരവധി പേരാണെത്തിയത്.

## Article Content

തലശേരി: വടക്കൻ കേരള ത്തിൽനിന്നുള്ള ആയിരങ്ങളാണ് ദിവസവും ക്ഷേത്രത്തിലെത്തുന്നത്. ഉത്സവം വെള്ളിയാഴ്ച സമാപിക്കും. കോവിഡ് നിയന്ത്രണം പൂർണമായും മാറിയശേഷമുള്ള ആദ്യ ഉത്സവം നാട് എല്ലാം മറന്ന് ആഘോഷിക്കുകയാണ്. ദൂരദേശങ്ങളിൽ നിന്ന് പോലും ജനം ജാതി മത ഭേദമന്യേ ജഗന്നാഥ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെ കാണാനും, കരിമരുന്ന് പ്രയോഗം ആസ്വദിക്കാനുമായി കുട്ടികളടക്കം നിരവധി പേരാണെത്തിയത്.

ഗുരുദർശനത്തിന്റെ അർഥപൂർണമായ സംവാദ വേദികൂടിയായി സാംസ്കാരിക സമ്മേളനങ്ങളും മാറിയതോടെ സാംസ്കാരിക നഗരിയിലും തിരക്കേറി. ക്ഷേത്രത്തിൽ നവോത്ഥാന മ്യൂസിയം സ്ഥാപിക്കുന്നതി ന് 4.98 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിന്റെ ആഹ്ലാദത്തിനിടെയാണ് ഇത്തവണത്തെ ഉത്സവമെന്നതും ശ്രദ്ധേയമാണ്. തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ രാജ്യത്തെ ആദ്യത്തെ നവോത്ഥാന മ്യൂസിയമാണ് ജഗന്നാഥത്തിൽ സ്ഥാപിക്കുന്നത്. ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രം എന്നതിനപ്പുറം അദ്ദേഹം ജീവിച്ചിരിക്കെ പ്രതിമ സ്ഥാപിച്ചതും ഇവിടെയാണ്.

ഒന്നരക്കോടി രൂപ ചെലവഴിച്ച് ക്ഷേത്രക്കുളം നവീകരണവും സൗന്ദര്യവൽക്കരണ പ്രവർത്തിയും പൂർത്തിയാക്കി. ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയിറങ്ങും. സർവമതസമ്മേ ളന ശതാബ്ദിയോടെ ഇന്ന് സാംസ്കാരിക സമ്മേളനവും സമാപിക്കും. രാത്രി ഏഴിന് അഗ്നിരക്ഷാ സേനാ വിഭാഗം ഡിജിപി ബി. സന്ധ്യ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗനാനന്ദ മുഖ്യ പ്രഭാഷണം നടത്തും. ഗോകുലം ഗോപാലൻ, സംവിധായകൻ വിനയൻ എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102185/the-jagannath-temple-mahotsavam-where-sree-narayana-guru-was-consecrated-became-janakeeyotsavamthe-festival-will-conclude-on-friday)