---
title: "കൂറ്റൻ തിരമാലകൾ ഇരച്ചെത്തുന്നു ; തലശേരിയിലും ജാഗ്രത"
english_title: "Huge waves are coming;Be careful in Thalassery too"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102177/huge-waves-are-comingbe-careful-in-thalassery-too"
published_at: "2023-03-09T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409abbc0a70d_download_(11).jpg"
keywords: []
---

# കൂറ്റൻ തിരമാലകൾ ഇരച്ചെത്തുന്നു ; തലശേരിയിലും ജാഗ്രത

> **Lead Summary:** തലശേരി: അസാധാരണ കാലാവസ്ഥാ പ്രതിഭാസം ഉരുത്തിരിയുന്നതിനെ തുടർന്ന് തലശേരിയിൽ കടൽക്ഷോഭ സാധ്യത. പുലർച്ചെ തലശ്ശേരി ജവഹർഘട്ടിനു സമീപം കടലേറ്റ മുണ്ടായി. ഇവിടെ കരയിലേക്ക് തിരമാലകൾ ഇരച്ചെത്തി. കൂറ്റൻ തിരകളെ തുടർന്ന് തീരത്ത് നിർത്തിയിട്ടിരുന്ന ഏതാനും മീൻപിടുത്തതോണികൾ മത്സ്യതൊഴിലാളികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

## Article Content

തലശേരി: അസാധാരണ കാലാവസ്ഥാ പ്രതിഭാസം ഉരുത്തിരിയുന്നതിനെ തുടർന്ന് തലശേരിയിൽ കടൽക്ഷോഭ സാധ്യത. പുലർച്ചെ തലശ്ശേരി ജവഹർഘട്ടിനു സമീപം കടലേറ്റ മുണ്ടായി. ഇവിടെ കരയിലേക്ക് തിരമാലകൾ ഇരച്ചെത്തി. കൂറ്റൻ തിരകളെ തുടർന്ന് തീരത്ത് നിർത്തിയിട്ടിരുന്ന ഏതാനും മീൻപിടുത്തതോണികൾ മത്സ്യതൊഴിലാളികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ചാലിൽ, തലായി, ഗോപാല പേട്ട ഭാഗങ്ങളിൽ കടൽ അസാധാരണമായി ക്ഷോഭിച്ച നിലയിലാണെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. തിരമാലകൾ ഏറെ ഉയരത്തിൽ പൊങ്ങി ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നും, മത്സ്യ ബന്ധന തൊഴിലാളികളും, തീരദേശവാസികളും കരുതിയിരിക്കണമെന്നും കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് തീരദേശക്കാർ ജാഗ്രത പാലിക്കുന്നുണ്ട്.കൂറ്റൻ തിരമാലകൾ ഇരച്ചെത്തുന്നു ; തലശേരിയിലും ജാഗ്രത

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102177/huge-waves-are-comingbe-careful-in-thalassery-too)